CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 24 Minutes 53 Seconds Ago
Breaking Now

ഭാര്യയുടെ പേര് രഹസ്യമായി അശ്ലീല വെബ്‌സൈറ്റുകളില്‍ നല്‍കി ഭര്‍ത്താവ്; അപരിചിതരെത്തി മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയിലായ സ്ത്രീയെ ലൈംഗിക പീഡനത്തിന് ഇരയാക്കി

അന്യപുരുഷന്‍മാര്‍ ഭാര്യയെ കെട്ടിയിട്ട് പീഡിപ്പിക്കുമ്പോള്‍ ഭര്‍ത്താവ് ഇത് കണ്ടുരസിക്കുകയും, അക്രമം ചിത്രീകരിക്കുകയും ചെയ്‌തെന്ന് പ്രോസിക്യൂട്ടര്‍

സ്വന്തം ഭാര്യയുടെ പേരുവിവരങ്ങള്‍ പീഡനങ്ങള്‍ക്ക് ഇരയാക്കുന്ന വെബ്‌സൈറ്റില്‍ നല്‍കി ഭര്‍ത്താവ്. ഇതേത്തുടര്‍ന്ന് അപരിചിതരെത്തി അബോധാവസ്ഥയില്‍ കിടന്ന സ്ത്രീയെ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്‌തെന്ന ഞെട്ടിക്കുന്ന കേസാണ് ബ്രിട്ടീഷ് കോടതി വിചാരണയ്ക്ക് എടുത്തിരിക്കുന്നത്. 

ഒരു മുന്‍ ടോറി കൗണ്‍സിലറാണ് സ്വന്തം ഭാര്യയെ അപരിചിതരെ ഉപയോഗിച്ച് പീഡിപ്പിക്കാന്‍ വിട്ടുനല്‍കിയത്. മുന്‍ ഭാര്യ ജോവാന്‍ യംഗിന് എതിരായി നടന്ന ക്രൂരതകളില്‍ 50 ലൈംഗിക കുറ്റകൃത്യങ്ങള്‍ ഫിലിപ്പ് യംഗ് സമ്മതിച്ചിട്ടുണ്ട്. 

50-കാരനായ ബിസിനസ്സ് കണ്‍സള്‍ട്ടന്റ് 13 വര്‍ഷക്കാലമാണ് ഭാര്യയെ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി ഇത്തരം പീഡനങ്ങള്‍ക്ക് വിട്ടുനല്‍കിയത്. മൂന്ന് മക്കളുടെ അമ്മയാണ് ജോവാന്‍. ഇവരെ പീഡനത്തിന് ഇരയാക്കിയ നാല് പ്രതികളാണ് ഇപ്പോള്‍ വിചാരണ നേരിടുന്നത്. മയക്കുമരുന്ന് നല്‍കി കെട്ടിയിട്ട് പീഡിപ്പിച്ചെന്ന കേസിലാണ് 32 വയസ്സ് മുതല്‍ 62 വയസ്സ് വരെയുല്‌ള നാല് പ്രതികള്‍ വിചാരണ നേരിടുന്നത്. 

ഓണ്‍ലൈനില്‍ യംഗ് നല്‍കിയ പരസ്യം കണ്ടാല്‍ ഈ പ്രതികള്‍ ലൈംഗിക പീഡനങ്ങള്‍ക്കും, ബലാത്സംഗത്തിനുമായി എത്തിയത്. അന്യപുരുഷന്‍മാര്‍ ഭാര്യയെ കെട്ടിയിട്ട് പീഡിപ്പിക്കുമ്പോള്‍ ഭര്‍ത്താവ് ഇത് കണ്ടുരസിക്കുകയും, അക്രമം ചിത്രീകരിക്കുകയും ചെയ്‌തെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നും മയക്കുമരുന്നമായി വിമാനത്താവളത്തില്‍ വെച്ച് യംഗ് പിടിക്കപ്പെട്ടതോടെയാണ് സംഭവങ്ങള്‍ പുറത്തുവന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.