Breaking Now

കെ എസ് ആര്‍ ടി സി നിര്‍ത്തേണ്ടി വരും : ആര്യാടന്‍ മുഹമ്മദ്‌

കെഎസ്ആര്‍ടിസി നിര്‍ത്തേണ്ടി വരുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഡീസല്‍ വിലവര്‍ധനയുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന.

ഈ നിലയ്ക്ക് മുന്നോട്ട്‌പോകാനാവില്ല. കെഎസ്ആര്‍ടിസി പ്രതിമാസം 90 കോടി രൂപയുടെ നഷ്ടം നേരിടുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ സഹായം  ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും ആര്യാടന്‍ പറഞ്ഞു.

കെഎസ്ആര്‍ടിസിയെ പ്രതിസന്ധിക്ക് ആക്കം കൂട്ടിക്കൊണ്ട് എണ്ണക്കമ്പനികള്‍ ഡീസല്‍വില വര്‍ദ്ധിപ്പിച്ചിരുന്നു. കെഎസ്ആര്‍ടിസിക്ക് നല്‍കുന്ന ഡീസലിന് ഒരു രൂപ പത്തൊമ്പത് പൈസയുടെ വര്‍ദ്ധനവാണ് വെള്ളിയാഴ്ച്ച ഉണ്ടായത്. ഒരു ലിറ്ററിന് കെഎസ്ആര്‍ടിസി 63 രൂപ 69 പൈസ കൊടുക്കേണ്ടി വരും.  ഇതോടെ പ്രതിദിനം 6,95,500 രൂപ അധികമായി കെഎസ്ആര്‍ടിസി കണ്ടെത്തേണ്ടി വരും.




കൂടുതല്‍വാര്‍ത്തകള്‍.