CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 19 Seconds Ago
Breaking Now

മക്കളെ സൂക്ഷിക്കുക! കുട്ടികളുടെ മദ്യപാന ഉപയോഗത്തില്‍ യുകെ ഒന്നാം നമ്പര്‍ കുടിയന്‍മാര്‍; വേപ്പിംഗില്‍ നാലാം സ്ഥാനത്തും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട്; ആണ്‍കുട്ടികളെ മറികടന്ന് പെണ്‍കുട്ടികള്‍; ബോധവത്കരണം അനിവാര്യം

ഇംഗ്ലണ്ടിലെ 11 വയസ്സുകാരില്‍ മൂന്നിലൊന്ന് പേരും മദ്യം രുചിച്ച് നോക്കിയവരാണ്

മദ്യപാനത്തിന് ഒരു പ്രായമുണ്ട്. ആ പ്രായത്തിന് മുന്‍പ് മദ്യവും, പുകയിലയും ഉപയോഗിക്കരുതെന്ന് പറയുന്നതിന് ഒരു കാരണവുമുണ്ട്. എന്തൊക്കെ പറഞ്ഞാലും ഏത് പ്രായത്തിലും ഇവയെല്ലാം ആരോഗ്യത്തിന് ഹാനികരം തന്നെ. അപ്പോള്‍ ചെറുപ്രായത്തില്‍ തന്നെ ശരീരത്തിലേക്ക് ഇവ എത്തിപ്പെട്ടാലുള്ള അവസ്ഥ പറയേണ്ടല്ലോ! എന്നാല്‍ ഇംഗ്ലണ്ടില്‍ ഇതൊന്നും ശ്രദ്ധിക്കാതെ കുട്ടികള്‍ ആവശ്യത്തിന് മദ്യം ഉപയോഗിക്കുന്നുവെന്നാണ് മുന്നറിയിപ്പ്. 

എന്നുമാത്രമല്ല ബ്രിട്ടനില്‍ കുട്ടികള്‍ മദ്യം ഉപയോഗിച്ചിരിക്കാന്‍ ലോകത്തിലെ മറ്റേത് രാജ്യത്തേക്കാളും സാധ്യത കൂടുതലാണെന്നും ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ കുട്ടികള്‍ക്കിടയില്‍ ഭയപ്പെടുത്തുന്ന തോതില്‍ വേപ്പിംഗും, പുകവലിയും അരങ്ങേറുന്നുവെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. The right age for children to drink alcohol as most parents unaware of  correct rules - Daily Record

കുട്ടികളെ അപകടകരമായ ഉത്പന്നങ്ങളില്‍ നിന്നും സംരക്ഷിച്ച് നിര്‍ത്താന്‍ കൂടുതല്‍ നടപടി വേണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഇത്രയും ചെറിയ പ്രായത്തില്‍ ഇവ ഉപയോഗിച്ച് തുടങ്ങുന്നത് ഗുരുതരമായ പൊതുജനാരോഗ്യ ഭീഷണിയാണെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. 

44 രാജ്യങ്ങളില്‍ നിന്നുള്ള 11 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ക്കിടയിലാണ് ഡബ്യുഎച്ച്ഒ പഠനം നടന്നത്. സിഗററ്റ്, വേപ്പ്, മദ്യം എന്നിവയുടെ ഉപയോഗത്തെ കുറിച്ചായിരുന്നു ചോദ്യം. ഇംഗ്ലണ്ടിലെ പെണ്‍കുട്ടികള്‍ ഈ മൂന്ന് കാര്യത്തിലും ആണ്‍കുട്ടികളേക്കാള്‍ മുന്നിലാണെന്നാണ് പഠനം തിരിച്ചറിഞ്ഞത്. കുട്ടികളിലെ മദ്യപാന ഉപയോഗത്തില്‍ ഒന്നാം റാങ്കിലേക്കും ഇംഗ്ലണ്ട് എത്തിച്ചേര്‍ന്നു.

ഇംഗ്ലണ്ടിലെ 11 വയസ്സുകാരില്‍ മൂന്നിലൊന്ന് പേരും മദ്യം രുചിച്ച് നോക്കിയവരാണ്. ഇതില്‍ 35% ആണ്‍കുട്ടികളും, 34% പെണ്‍കുട്ടികളുമാണ്. ആഗോള ശരാശരി 15 ശതമാനം ആണെന്നിരിക്കവെയാണ് ബ്രിട്ടനില്‍ കുട്ടികളില്‍ മദ്യ ഉപയോഗം വര്‍ദ്ധിച്ച തോതില്‍ കാണുന്നത്. എന്നാല്‍ പ്രായം 13-ലേക്ക് എത്തുന്നതോടെ ഈ കണക്ക് വീണ്ടും കൂടുന്നു, ഇംഗ്ലണ്ടില്‍ പകുതിയിലേറെ പേരും ഈ സമയത്ത് മദ്യം ഉപയോഗിച്ചിട്ടുണ്ട്. 15 വയസ്സാകുമ്പോഴേക്കും മദ്യപിച്ച് ലക്കുകെട്ടവരുടെ എണ്ണം ലോക ശരാശരിയേക്കാള്‍ ഇരട്ടിയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.