CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 51 Minutes 23 Seconds Ago
Breaking Now

റുവാന്‍ഡ ബില്ലില്‍ വെന്നിക്കൊടി പാറിച്ച് ഋഷി; മാസങ്ങള്‍ നീണ്ട വടംവലിക്കൊടുവില്‍ മുട്ടുമടക്കി ഹൗസ് ഓഫ് ലോര്‍ഡ്‌സ്; കിടക്കയും, തലയിണയുമായി എംപിമാര്‍ പാര്‍ലമെന്റില്‍; ഒടുവില്‍ ബില്‍ പാസായി; അനധികൃത കുടിയേറ്റക്കാരുമായി എപ്പോള്‍ നാടുകടത്തല്‍ വിമാനങ്ങള്‍ പറക്കും?

പാര്‍ലമെന്റ് നടപടികള്‍ നീണ്ടുപോകുമെന്ന ആശങ്കയില്‍ ഏത് വിധേനയും ബില്‍ പാസാക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു

ബ്രിട്ടനില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള സുപ്രധാനമായ റുവാന്‍ഡ ബില്‍ ഒടുവില്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ പാസായി. പ്രധാനമന്ത്രി ഋഷി സുനാകിന് അനിവാര്യമായ വിജയമാണ് ഇതോടെ കൈയില്‍ നേടിയിരിക്കുന്നത്. ബില്ലില്‍ വെള്ളം ചേര്‍ക്കാനും, വൈകിപ്പിക്കാനും പലകുറി ശ്രമിച്ച ശേഷമാണ് പിയേഴ്‌സ് തോല്‍വി സമ്മതിച്ചത്. 

പാര്‍ലമെന്റില്‍ അഞ്ച് റൗണ്ട് കറങ്ങിയ ശേഷമാണ് ബില്‍ കടമ്പ കടന്ന് നിയമമായി മാറുന്നത്. പിയേഴ്‌സ് മുന്നോട്ട് വെച്ച ഭേദഗതികള്‍ ഓരോ തവണയും എംപിമാര്‍ പരാജയപ്പെടുത്തി. ആഫ്രിക്കന്‍ രാജ്യമായ റുവാന്‍ഡയിലേക്ക് ചാനല്‍ കുടിയേറ്റക്കാരെ അയയ്ക്കുന്നതിന് മുന്‍പ് സ്വതന്ത്ര നിരീക്ഷണ കമ്മീഷനെ നിയോഗിക്കണമെന്നായിരുന്നു ഒടുവിലത്തെ ഭേദഗതി. എന്നാല്‍ 237ന് എതിരെ 312 വോട്ടിന് ഈ ഭേദഗതിയും കോമണ്‍സ് തള്ളി. Peers admitted defeat in their desperate efforts to water down the legislation just before midnight, with one describing the moment as a 'funeral'

ഇതോടെയാണ് പിയേഴ്‌സിന് മറ്റ് വഴികളില്ലാതെ മുട്ടുകുത്തേണ്ടി വന്നത്. രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കാനുള്ള സദാചാരപരവും, ദേശസ്‌നേഹവുമുള്ള ബില്ലെന്ന് വിശേഷിപ്പിച്ചാണ് മന്ത്രി ലോര്‍ഡ് ഷാര്‍പ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. സേഫ്റ്റി ഓഫ് റുവാന്‍ഡ ബില്ലിന് ഇന്ന് രാജകീയ അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നത്. 

ഇത് പൂര്‍ത്തിയായാല്‍ ഋഷി സുനാകിന് വാക്കുപാലിക്കാന്‍ കഴിയുമോയെന്ന ചോദ്യമാണ് ബാക്കിയാകുന്നത്. ജൂലൈ മാസത്തോടെ നാടുകടത്തല്‍ വിമാനങ്ങള്‍ പറക്കുമെന്നാണ് സുനാക് പ്രഖ്യാപിച്ചിരുന്നത്. പാര്‍ലമെന്റ് നടപടികള്‍ നീണ്ടുപോകുമെന്ന ആശങ്കയില്‍ ഏത് വിധേനയും ബില്‍ പാസാക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ആശയക്കുഴപ്പങ്ങള്‍ക്ക് ഒടുവില്‍ ബില്‍ പാസായതോടെ സുപ്രധാന നീക്കത്തിന് തയ്യാറെടുക്കുകയാണ് ഗവണ്‍മെന്റ്. അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുള്ള സുപ്രധാന ആയുധമാണ് ഈ നിയമം. 




കൂടുതല്‍വാര്‍ത്തകള്‍.