CURRENCY RATE -
1 GBP :
103.14 INR
1 EUR :
87.03 INR
1 USD :
75.04 INR
Last Updated :
14 Hours 28 Minutes 37 Seconds Ago
Breaking Now

പി.സി ജോര്‍ജിനെതിരെ പരാതി കിട്ടിയിട്ടുണ്ടെന്ന് മാണി

സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനെതിരെ പാര്‍ട്ടി എം.എല്‍.എ മാരില്‍ ചിലര്‍ തനിക്ക്‌ പരാതി നല്‍കിയിട്ടുണ്ടെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി സ്ഥിരീകരിച്ചു.

കോട്ടയത്തെ പാര്‍ട്ടി ഓഫീസിലാണ് പരാതി ലഭിച്ചത്. എന്നാലിതില്‍ നടപടി എടുക്കേണ്ട ആവശ്യമില്ല. ജോര്‍ജ് ഭാഷാ പ്രയോഗത്തില്‍ ശ്രദ്ധിക്കണം എന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ജോര്‍ജിന്റെ ഭാഷ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും പാര്‍ട്ടിയില്‍ ഉണ്ടെന്നും കെ.എം മാണി തിരുവനന്തപുരത്ത് പറഞ്ഞു.

നേരത്തെ, ജോര്‍ജിനെതിരെ ഇത്തരമൊരു കത്ത് ലഭിച്ചിട്ടില്ലെന്നായിരുന്നു കെ.എം. മാണിയുടെ നിലപാട്. എന്നാല്‍ പാര്‍ട്ടി ഓഫീസിലാണ് കത്ത് കിട്ടിയതെന്നും അതുകൊണ്ടാണ് താന്‍ അറിയാതെ പോയതെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. ജോര്‍ജിനെതിരേ നടപടിയെടുക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ തനിക്കെതിരേയുള്ള പരാതികളുടെ സ്ഥാനം ചവറ്റുകൊട്ടയിലാണെന്ന് പി.സി. ജോര്‍ജ് പ്രതികരിച്ചു. താന്‍ ആര്‍ക്കും കൊട്ടാവുന്ന അമ്പലച്ചെണ്ടയല്ല. വാര്‍ത്തകള്‍ സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമമാണ് ഇത്തരം പരാതികള്‍ക്കു പിന്നിലെന്നും ജോര്‍ജ് പരിഹസിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.