CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 11 Minutes 19 Seconds Ago
Breaking Now

ഇനി നോ ബ്രക്‌സിറ്റ് കളി; തെരേസ മേയുടെ പിന്‍ഗാമിയാകാന്‍ കൊതിക്കുന്ന ബോറിസ് ജോണ്‍സണ്‍ കരാറില്ലാതെ ബ്രിട്ടനെ യൂറോപ്യന്‍ യൂണിയന് പുറത്തെത്തിക്കുമോ? ഒക്ടോബറില്‍ എന്ത് വന്നാലും പണിതീര്‍ക്കുമെന്ന് ബോറിസ്

ഒക്ടോബര്‍ 31 എന്നൊരു തീയതി ഉണ്ടെങ്കിലും കരാര്‍ നേടിയാലും, ഇല്ലെങ്കിലും ഇയു വിട്ടിറങ്ങും, ബോറിസ് പ്രഖ്യാപിച്ചു

തെരേസ മേയ് വിടവാങ്ങല്‍ തീയതി പ്രഖ്യാപിച്ചു. ഇനി അടുത്ത നേതാവിന്റെ ഊഴമാണ്. ബ്രക്‌സിറ്റിന്റെ പേരില്‍ രണ്ടാമത്തെ പ്രധാനമന്ത്രിയുടെ ബ്രിട്ടീഷ് കസേര വിട്ടൊഴിയുമ്പോള്‍ ഇനി അവസരം ആര്‍ക്കെന്ന ചോദ്യമാണ് ഉയരുന്നത്, ഒപ്പം ആശങ്കകളും. ആശങ്കയ്ക്ക് പ്രധാന കാരണമാകുന്നത് ബോറിസ് ജോണ്‍സണ്‍ മേയുടെ പിന്‍ഗാമിയാകും എന്ന ഭയപ്പാടാണ്. കടുത്ത ബ്രക്‌സിറ്റുകാരനായ ബോറിസ് രാജ്യത്തെ കരാറില്ലാതെ യൂറോപ്യന്‍ യൂണിയന് പുറത്തെത്തിക്കുമെന്നാണ് ആശങ്ക പടരുന്നത്. 

ഒക്ടോബറില്‍ കരാര്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ബ്രക്‌സിറ്റ് നടപ്പാക്കുമെന്നാണ് ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ടോറി പാര്‍ട്ടി നേതൃസ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് തുടക്കം കുറിച്ച് കൊണ്ടാണ് മുന്‍ ഫോറിന്‍ സെക്രട്ടറി ഈ നിലപാട് വ്യക്തമാക്കിയത്. 'ബ്രക്‌സിറ്റിനെ കിടക്കയിലേക്ക് മാറ്റാന്‍' സമയമായെന്നാണ് ബോറിസ് അഭിപ്രായപ്പെട്ടത്. ടോറി പാര്‍ട്ടിയിലെ പ്രധാനമന്ത്രി കസേരയ്ക്ക് ഏറ്റവും ജനപ്രിയ നേതാവ് ഇദ്ദേഹം തന്നെയാണെങ്കിലും ബോറിസിനെ തടയാന്‍ മറുവശത്ത് പദ്ധതികളും ഉയരുകയാണ്. 

സ്റ്റോപ്പ് ബോറിസ് എന്ന പ്രചരണത്തിന് തന്നെ എംപിമാര്‍ ഇതിനായി തുടക്കമിട്ട് കഴിഞ്ഞു. ഒക്ടോബറിന് ശേഷം ബ്രക്‌സിറ്റ് വൈകില്ലെന്ന് സ്വിറ്റ്‌സര്‍ലണ്ടില്‍ നടന്ന സാമ്പത്തിക സമ്മേളനത്തില്‍ ബോറിസ് വ്യക്തമാക്കി. ഒക്ടോബര്‍ 31 എന്നൊരു തീയതി ഉണ്ടെങ്കിലും കരാര്‍ നേടിയാലും, ഇല്ലെങ്കിലും ഇയു വിട്ടിറങ്ങും, ബോറിസ് പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം ബ്രക്‌സിറ്റ് അനുകൂലികളുടെ ചോര തിളപ്പിക്കുമെങ്കിലും യൂറോപ്പ് അനുകൂലികള്‍ എതിര്‍ക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ നീങ്ങും.  

ഇതോടെ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനും ബോറിസ് നിര്‍ബന്ധിക്കപ്പെടും. കരാറില്ലാതെ പുറത്തിറങ്ങാനാണ് ഭാവമെങ്കില്‍ ബോറിസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് ഡൊമിനിക് ഗ്രീവ് മുന്നറിയിപ്പ് നല്‍കി.




കൂടുതല്‍വാര്‍ത്തകള്‍.