CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 29 Minutes 55 Seconds Ago
Breaking Now

നരസിംഹ റെഡ്ഡിയായ ഓരോ നിമിഷവും ഞാന്‍ പ്രായത്തെ ഭയപ്പെട്ടു ; ചിരഞ്ജീവി

കഴിഞ്ഞ മുപ്പത് വര്‍ഷമായി തെലുങ്ക് സിനിമയിലെ മെഗാസ്റ്റാര്‍ ആയി നില്‍ക്കുകയാണ് ചിരഞ്ജീവി. ഒരിടവേളക്ക് ശേഷം താരം തകര്‍ത്തഭിനയിച്ച ബ്രഹ്മാണ്ഡ സിനിമ സൈറാ നരസിംഹ റെഡ്ഡിയെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ് ആരാധകര്‍. രാഷ്ട്രീയത്തില്‍ സജീവമായതും കേന്ദ്ര മന്ത്രിസ്ഥാനവും ഒക്കെയാണ് ചിരഞ്ജിവി സിനിമാ ജീവിതത്തില്‍ ഇടവേള എടുക്കാനുള്ള കാരണങ്ങള്‍. എട്ടു വര്‍ഷത്തോളം അദ്ദേഹം സിനിമയില്‍ നിന്ന് വിട്ടു നിന്നു. ഇടക്ക് ഒന്നോ രണ്ടോ സിനിമകളില്‍ മുഖം കാണിച്ചെങ്കിലും ആരാധകര്‍ കാണാന്‍ ആഗ്രഹിച്ച മാസ്സ് റോള്‍ ചെയ്തത് സൈ റാ നരസിംഹ റെഡ്ഡിയിലാണ്. ബ്രിട്ടീഷുകാര്‍ക്ക് എതിരായി പോരാടുന്ന ധീരന്‍ ആയ നാട്ട് രാജാവ് നരസിംഹ റെഡ്ഡി ആയാണ് ചിരഞ്ജീവി സ്‌ക്രീനില്‍ എത്തിയത്. ആദ്യം ഈ കഥാപാത്രം ചെയ്യാന്‍ വിമുഖത തോന്നി എന്നും ഓരോ സീനിലും തന്റെ പ്രായം ഭയപ്പെടുത്തി എന്നും അദ്ദേഹം ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്റെ ആരാധകരും അവരുടെ സ്‌നേഹവും ആണ് ഈ സിനിമ പൂര്‍ത്തിയാക്കാന്‍ പ്രേരിപ്പിച്ചത് എന്നും ചിരഞ്ജീവി പറഞ്ഞു.

ബോക്‌സ് ഓഫീസില്‍ ചിരഞ്ജീവിയുടെ ഈ തിരിച്ചു വരവ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. ചിത്രം ഇറങ്ങി എട്ടു ദിവസം പിന്നിടുമ്പോള്‍ ലോകം മുഴുവനുമായി 200 കോടിയോളം കളക്റ്റ് ചെയ്തു എന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. 250 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം തെലുങ്ക്, തമിഴ്, മലയാളം ഹിന്ദി എന്നീ നാല് ഭാഷകളിലായാണ് റിലീസ് ചെയ്തത്. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്ത സെയ് റാ, കോനിഡെല്ലാ പ്രൊഡക്ഷന്‍സിന്റെ കീഴില്‍ രാം ചരണാണ് നിര്‍മ്മാണം. ചിരഞ്ജീവിയുടെ 151ാമത് ചിത്രമാണ് സെയ് റാ. അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര, വിജയ് സേതുപതി, തമന്ന, അനുഷ്‌ക ഷെട്ടി, കിച്ച സുദീപ് എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തിലെത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.