CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 22 Minutes 10 Seconds Ago
Breaking Now

കണക്കില്‍ കമ്പ്യൂട്ടറിനെ വെല്ലുന്ന ശകുന്തളാ ദേവിയായി വിദ്യാ ബാലന്‍

മലയാളിയായ ആയ അനു മേനോന്‍ സംവിധാനം ചെയ്യുന്ന ശകുന്തള ദേവി യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറല്‍ ആയിരുന്നു. കണക്കില്‍ കംപ്യൂട്ടറിനെ തോല്‍പിച്ച ശകുന്തള ദേവിയായി സ്‌ക്രീനില്‍ എത്തുന്നത് വിദ്യ ബാലന്‍ ആണ്. സിനിമയുടെ സുപ്രധാന ഭാഗങ്ങളുടെ ചിത്രീകരണം ലണ്ടനില്‍ പൂര്‍ത്തിയായി.

ശകുന്തള ദേവിയുടെ ജീവിതത്തിലെ നിരവധി സുപ്രധാന സംഭവങ്ങള്‍ നടക്കുന്നത് ലണ്ടനില്‍ വച്ചാണ്. ലണ്ടനിലെ ഇംപീരിയല്‍ കോളേജില്‍ വച്ചാണ് ശകുന്തള ദേവി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്!സ് സ്വന്തമാക്കുന്നത്. ആറാം വയസ്സില്‍ ആണ് ശരവേഗത്തിലുള്ള കണക്കുകൂട്ടല്‍ കഴിവും ഓര്‍മ്മശക്തിയും കൊണ്ട് ശകുന്തള ദേവി ലോകത്തെ അത്ഭുതപ്പെടുത്തിയത്. പിന്നീട് അവര്‍ ഇത് പല വേദികളിലും ആവര്‍ത്തിച്ചു. നിരവധി പുസ്തകങ്ങളും അവര്‍ എഴുതിയിട്ടുണ്ട്.

ചിത്രത്തിന്റെ അടുത്ത ഘട്ട ചിത്രീകരണം മുംബൈയില്‍ തുടങ്ങും. സാന്യ മല്‍ഹോത്ര മറ്റൊരു പ്രധാന വേഷത്തില്‍ എത്തും. ചിത്രം 2020 ല്‍ തീയറ്ററുകളില്‍ എത്തും

 




കൂടുതല്‍വാര്‍ത്തകള്‍.