CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 46 Minutes 23 Seconds Ago
Breaking Now

അണ്‍ലിമിറ്റഡ് ഫ്രീ എന്നാല്‍ ചില നെറ്റ്‌വര്‍ക്കുകള്‍ക്ക് ഔട്ട്‌ഗോയിംഗ് കോളുകള്‍ക്ക് പണം ഈടാക്കും എന്നാണ് ; ജിയോയെ ട്രോളി എയര്‍ടെല്‍

മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് പണം ഈടാക്കാനുള്ള റിലയന്‍സ് ജിയോ തീരുമാനത്തെ ട്രോളി എയര്‍ടെല്‍. അണ്‍ലിമിറ്റഡ് ഫ്രീ എന്നാല്‍ ചില നെറ്റ്‌വര്‍ക്കുകള്‍ക്ക്  ഔട്ട്‌ഗോയിംഗ് കോളുകള്‍ക്ക് പണം ഈടാക്കും എന്നാണ്. എന്നാല്‍ അണ്‍ലിമിറ്റഡ് ഫ്രീ എന്നാല്‍ ഞങ്ങള്‍ക്ക് ഡിക്ഷണറിയിലെ അര്‍ത്ഥമാണ്. എയര്‍ടെലിലൂടെ എല്ലാ നെറ്റ് വര്‍ക്കുകളിലേക്കും അണ്‍ലിമിറ്റഡ് വോയസ് കോള്‍ എന്നാണ് എയര്‍ടെലിന്റെ പ്രതികരണം.

ഫേസ്ബുക്കില്‍ എയര്‍ടെലിന്റെ ഔദ്യോഗിക പേജിലൂടെയാണ് ട്രോള്‍. ഉപയോക്താക്കള്‍ക്ക് മിനിറ്റിന് 6 പൈസ ഈടാക്കാനുള്ള ജിയോയുടെ തീരുമാനം ഉപഭോക്താക്കളെ ഞെട്ടിച്ചിരുന്നു. വോയ്‌സ് കോളുകള്‍ സൗജന്യമായിരിക്കുമെന്ന് പ്രഖ്യാപിച്ച് കൊണ്ട് ആരംഭിച്ച ജിയോയുടെ ചുവടുമാറ്റമാണ് ഉപഭോക്താക്കളെ ചൊടിപ്പിച്ചത്.

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.