CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 45 Seconds Ago
Breaking Now

പത്തുവയസ്സുകാരന്‍ കാറോടിച്ച വീഡിയോ വൈറല്‍ ; പിഴയിട്ട് പോലീസ്

ടൈഗര്‍ നീലേഷ് എന്നയാള്‍ ട്രാഫിക് പോലീസിനെ ടാഗ് ചെയ്ത് ട്വിറ്ററിലിട്ട ഈ നിയമ ലംഘന വീഡിയോ ഇതിനകം നിരവധി പേര്‍ കണ്ടുകഴിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുന്നത് തടയിടാന്‍ പരിഷ്‌കരിച്ച മോട്ടോര്‍ വാഹന ഭേദഗതി ബില്ലില്‍ 25000 രൂപ പിഴയും മാതാപിതാക്കള്‍ക്ക് അല്ലെങ്കില്‍ വാഹന ഉടമയ്ക്ക് മൂന്നു വര്‍ഷം വരെ തടവുമാണ് ശിക്ഷ. എന്നാല്‍ ഇത്ര ഉയര്‍ന്ന പിഴ നല്‍കിയിട്ടും കുട്ടി ഡ്രൈവറുടെ എണ്ണത്തില്‍ കുറവില്ല.

ടൈഗര്‍ നീലേഷ് എന്നയാള്‍ ട്രാഫിക് പോലീസിനെ ടാഗ് ചെയ്ത് ട്വിറ്ററിലിട്ട ഈ നിയമ ലംഘന വീഡിയോ ഇതിനകം നിരവധി പേര്‍ കണ്ടുകഴിഞ്ഞു. ഹൈദരാബാദ് ഔട്ടര്‍റിങ് റോഡിലാണ് സംഭവം. പോലീസിന്റെ ശ്രദ്ധയില്‍പ്പെടാന്‍ കൃത്യമായ സ്ഥലം, തിയതി, സമയം എന്നിവ സഹിതമായിരുന്നു ഇയാളുടെ ട്വീറ്റ്. വീഡിയോ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതോടെ തൊട്ടടുത്ത ദിവസം തന്നെ ഈ വാഹന ഉടമയുടെ പേരില്‍ ചുമത്തിയ ഇ ചലാന്‍ രസീത് ട്രാഫിക് പോലീസ് നീലേഷിന്റെ ട്വീറ്റിന് മറുപടിയായി പോസ്റ്റ് ചെയ്തു.

അപകടകരമായ ഡ്രൈവിങ്, പ്രായപൂര്‍ത്തിയാകാത്തയാള്‍ വാഹനമോടിച്ചു, ഉത്തരവുകളുടെ ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇ ചലാന്‍. അതേസമയം കുട്ടിക്ക് വാഹനം ഓടിക്കാന്‍ നല്‍കിയ മാതാപിതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചോ എന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.




കൂടുതല്‍വാര്‍ത്തകള്‍.