CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 5 Seconds Ago
Breaking Now

ചികിത്സയില്‍ കഴിയുന്ന അംബിക റാവുവിന് സഹായമായി ഒരു ലക്ഷം നല്‍കി ജോജു ജോര്‍ജ്

കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടി അംബി റാവുവിന് സഹായഹസ്തവുമായി നടന്‍ ജോജു ജോര്‍ജ്.  നടിയുടെ ദുരവസ്ഥ തിരിച്ചറിഞ്ഞ താരം അത്യാവശ്യ സഹായങ്ങള്‍ക്കായി ഒരുലക്ഷം രൂപ അക്കൗണ്ടിലേയ്ക്ക് ഇടാമെന്ന് ഉറപ്പും നല്‍കി.

സഹസംവിധായികയായും അഭിനേതാവായും മലയാള സിനിമയില്‍ സജീവമായിരുന്ന അംബിക റാവു ദീര്‍ഘ നാളുകളായി ചികിത്സയിലാണ്. ആഴ്ച്ചയില്‍ രണ്ടു തവണ ഡയാലിസിസിന് വിധേയയാകേണ്ടതുണ്ട്.

ഫെഫ്കയും സിനിമാ താരങ്ങളും  സഹായങ്ങള്‍ നടിക്ക് നല്‍കി വരുന്നുണ്ട് . ഇതിനിടെ ഇവരുടെ ചികിത്സ ചെലവുകള്‍ കണ്ടെത്തുന്നതിന് തൃശ്ശൂരില്‍ നിന്നുള്ള ഒരു സൗഹൃദ കൂട്ടായ്മയും കൈകോര്‍ത്തിരുന്നു. സംവിധായകരായ ലാല്‍ജോസ്, അനൂപ് കണ്ണന്‍, നടന്മാരായ സാദിഖ്, ഇര്‍ഷാദ് എന്നിവര്‍ ഉള്‍പ്പെടെയുള്ള അംഗങ്ങളുടെ കൂട്ടായ്മയാണിത്.

കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലെ ബേബി മോളുടെ അമ്മയായി മലയാളികള്‍ക്ക് പരിചിതമായ നടിയാണ് അംബിക.  തൊമ്മനും മക്കളും, സാള്‍ട് ആന്‍ഡ് പെപ്പര്‍, രാജമാണിക്യം, വെള്ളിനക്ഷത്രം തുടങ്ങിയ സിനിമകളില്‍ അസിസ്റ്റന്റ് ആയും പ്രവര്‍ത്തിച്ചു.

 

 




കൂടുതല്‍വാര്‍ത്തകള്‍.