CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 53 Minutes 23 Seconds Ago
Breaking Now

രോഗികളെ രക്ഷിക്കാന്‍ വാക്‌സിനെടുത്ത എന്‍എച്ച്എസ് ജീവനക്കാര്‍ ഇളിഭ്യരാകുമോ? എന്‍എച്ച്എസ് കൊവിഡ് വാക്‌സിന്‍ നിബന്ധന തല്‍ക്കാലം നടപ്പാക്കുന്നത് നിര്‍ത്തിവെച്ചേക്കും; എംപിമാരുടെയും, ക്ലിനിക്കല്‍ വിദഗ്ധരുടെയും സമ്മര്‍ദം നേരിട്ട് പ്രധാനമന്ത്രിയും, ഹെല്‍ത്ത് സെക്രട്ടറിയും; 70,000 ഹെല്‍ത്ത് സര്‍വ്വീസുകാരെ നഷ്ടമാകുമെന്ന ഭീതി പ്രതിബന്ധമാകുന്നു

രോഗികളെ സംരക്ഷിക്കാന്‍ ജീവനക്കാര്‍ വാക്‌സിനെടുക്കുന്നത് തന്നെയാണ് ശരിയായ കാര്യമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ്

എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് കൊറോണാവൈറസ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കാനുള്ള പദ്ധതി തല്‍ക്കാലം നടപ്പാക്കാതെ നിര്‍ത്തിവെയ്ക്കാന്‍ ഒരുങ്ങി ബ്രിട്ടീഷ് ഗവണ്‍മെന്റ്. നിബന്ധന നടപ്പാക്കിയാല്‍ 70,000ഓളം ഹെല്‍ത്ത് സര്‍വ്വീസ് ജീവനക്കാരെ നഷ്ടമാകുമെന്ന ആശങ്കയിലാണ് ഈ നീക്കം. ഏപ്രില്‍ 1 മുതലാണ് പുതിയ നിയമങ്ങള്‍ നടപ്പില്‍ വരേണ്ടത്. ഇതോടെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള കണക്കാക്കിയാല്‍ ഫെബ്രുവരി മൂന്നിനകം ആദ്യ ഡോസ് സ്വീകരിക്കാത്തവര്‍ക്ക് ഡിസ്മിസല്‍ ലെറ്റര്‍ ലഭിച്ച് തുടങ്ങും. 

എന്നാല്‍ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗും, റോയല്‍ കോളേജ് ഓഫ് മിഡ്‌വൈഫ്‌സും ഇക്കാര്യത്തില്‍ ഹെല്‍ത്ത് സെക്രട്ടറിയെ ബന്ധപ്പെട്ട് ആശങ്കകള്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം എംപിമാര്‍ വോട്ടിനിട്ട് തീരുമാനിച്ച നടപടി തല്‍ക്കാലം നിര്‍ത്തിവെയ്ക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടു. എന്‍എച്ച്എസിനെ ജീവനക്കാരുടെ ക്ഷാമം പിടികൂടുമ്പോള്‍ സ്വന്തം നശിപ്പിക്കുന്ന നടപടിയായി ഇത് മാറുമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. NHS staff with balloons hold up signs saying 'medical apartheid is wrong' in Trafalgar Square as they join the protests in London today

ലോക്ക്ഡൗണ്‍ ലംഘിച്ച് പാര്‍ട്ടി നടത്തി കുഴപ്പത്തില്‍ ചാടിയ പ്രധാനമന്ത്രി ടോറി പാര്‍ട്ടിയില്‍ നിന്നുമുള്ള വിമതസ്വരങ്ങളെ ചെറുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഈ നീക്കത്തിന് അനുകൂലമായി നീങ്ങിയേക്കും. ഈ ഘട്ടത്തിലാണ് വാക്‌സിന്‍ നിബന്ധന താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ ചര്‍ച്ച നടക്കുന്നതായി ഐ ന്യൂസ്‌പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. NHS 100k dump their scrubs in Trafalgar Square in Central London during 'March for Freedom' protest against mandatory vaccines

അതേസമയം രോഗികളെ സംരക്ഷിക്കാന്‍ ജീവനക്കാര്‍ വാക്‌സിനെടുക്കുന്നത് തന്നെയാണ് ശരിയായ കാര്യമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഇന്‍ഡിപെന്‍ഡന്റിനോട് പറഞ്ഞു. നിബന്ധനകള്‍ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് വക്താവിന്റെ നിലപാട്. എന്നാല്‍ 1 ലക്ഷം വേക്കിന്‍സികള്‍ ഉള്ള ഘട്ടത്തില്‍ ജീവനക്കാരുടെ ക്ഷാമം എന്‍എച്ച്എസില്‍ രൂക്ഷമാണെന്ന് എന്‍എച്ച്എസ് മേധാവികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.