CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 55 Minutes 46 Seconds Ago
Breaking Now

ചോര്‍ന്ന് ഒലിക്കുന്ന കൂരയ്ക്കുള്ളില്‍ ആനത്തോട് വനത്തില്‍ തമ്പടിച്ചിരിക്കുന്ന ആദിവാസി കുടുംബത്തിനു സഹായഹസ്തവുമായി സന്തോഷ് പണ്ഡിറ്റ്

ചോര്‍ന്ന് ഒലിക്കുന്ന കൂരയ്ക്കുള്ളില്‍ ആനത്തോട് വനത്തില്‍ തമ്പടിച്ചിരിക്കുന്ന ആദിവാസി കുടുംബത്തിനു സഹായഹസ്തവുമായി സന്തോഷ് പണ്ഡിറ്റ്. പിഞ്ചു കുഞ്ഞ് അടക്കമുള്ള ആദിവാസി കുടുംബത്തിന്റെ ദയനീയ അവസ്ഥ വാര്‍ത്തയിലൂടെ അറിഞ്ഞാണ് സന്തോഷ് പണ്ഡിറ്റ് എത്തിയത്.

തോരാത്ത മഴയെ അവഗണിച്ച് എത്തിച്ച സഹായങ്ങള്‍ കുടുംബത്തിന് വലിയ ആശ്വാസം പകര്‍ന്നു. കോഴിക്കോട്ട് നിന്ന് കിലോമീറ്ററുകള്‍ താണ്ടി കെഎസ്ആര്‍ടിസി ബസില്‍ ആണ് സന്തോഷ് പണ്ഡിറ്റ് എത്തിയത്. സിനിമാ ആര്‍ട്ടിസ്റ്റും നിര്‍മാതാവുമായ സന്തോഷ് പണ്ഡിറ്റ് നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് താരം ഇവിടെയും എത്തിയത്.

തങ്കയ്യാഓമനയും 7 മക്കളും അടങ്ങുന്ന കുടുംബം ആനത്തോട് അണക്കെട്ടില്‍ മീന്‍ വളര്‍ത്തിയും മീന്‍ പിടിച്ചുമാണ് കഴിയുന്നത്. ഇവരുടെ ദയനീയ അവസ്ഥയ്ക്കു പരിഹാരം കാണുന്നതിനൊപ്പം ആവശ്യമായ സഹായങ്ങള്‍ എത്തിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് പണ്ഡിറ്റ് പറയുന്നു.

ഇതിനു പുറമെ, ആനത്തോട്ടിലേക്കുള്ള യാത്രക്കിടെ റോഡ് വക്കുകളില്‍ താമസിക്കുന്ന ആദിവാസി കുടുംബങ്ങളേയും പണ്ഡിറ്റ് സന്ദര്‍ശിച്ചു. ഇവര്‍ക്കും കൈയില്‍ കരുതിയിരുന്ന ഭക്ഷണക്കിറ്റുകള്‍ അടക്കമുള്ള സഹായങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.

വയനാട് അടക്കമുള്ള ആദിവാസി മേഖലയില്‍ പണ്ഡിറ്റിന്റെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. സിനിമാ മേഖലയില്‍ നിന്ന് അടക്കം തനിക്ക് ലഭിക്കുന്ന വരുമാന മാര്‍ഗം എല്ലാ നിര്‍ധനരായ കുടുംബങ്ങള്‍ക്കു നല്‍കുകയാണ് ചെയ്യുന്നത്. സ്വന്തമായി ഉണ്ടായിരുന്ന വാഹനവും അടുത്ത സമയം അശരണക്കു സഹായം എത്തിക്കുന്നതിനായി വിറ്റിരുന്നു. ആവശ്യങ്ങള്‍ അറിയിച്ചാല്‍ സഹായിക്കാന്‍ ഓടിയെത്തുമെന്ന് അറിയിച്ചാണ് സന്തോഷ് പണ്ഡിറ്റ് കാട് ഇറങ്ങിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.