CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 37 Minutes 5 Seconds Ago
Breaking Now

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്ക്

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന് പരിക്കേറ്റു. സ്വീകരണത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് സമീപത്ത് നിന്നയാളുടെ കൈ കണ്ണില്‍ തട്ടിയാണ് കൃഷ്ണകുമാറിന് പരിക്കേറ്റത്. വലതു കണ്ണിനാണ് പരിക്കേറ്റത്.

കൊല്ലം മുളവന ചന്തയില്‍ പ്രചരണത്തിനിടെ ഇന്നലെ വൈകിട്ടാണ് കൃഷ്ണകുമാറിന് പരിക്കേറ്റത്. ഉടന്‍തന്നെ കുണ്ടറയിലെ സ്വകാര്യ കണ്ണാശുപത്രിയില്‍ എത്തിച്ച് പ്രാഥമികശുശ്രൂഷ നല്‍കി. ആശുപത്രിയില്‍ ചികിത്സ തേടിയ കൃഷ്ണകുമാറിന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അവഗണിച്ച് കൃഷ്ണകുമാര്‍ രാത്രിയിലും പര്യടനം തുടര്‍ന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.