CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 4 Minutes 52 Seconds Ago
Breaking Now

ഭാരതത്തിന്റെ നാനാത്വത്തില്‍ ഏകത്വത്തിനെ വിളിച്ചോതി ജിഎംഎയുടെ വനിതകള്‍ ഒരുക്കിയ കളേഴ്‌സ് ഓഫ് ഇന്ത്യ ; ആഘോഷരാവില്‍ ആറാടി ജിഎംഎ

ഇന്ത്യയിലെ 14 സംസ്ഥാനങ്ങളുടെ നൃത്തരൂപം അണിയിച്ചൊരുക്കിയ ഒരു മനോഹരമായ നൃത്ത ശില്‍പം കളേഴ്‌സ് ഓഫ് ഇന്ത്യ മറക്കാനാകാത്ത അനുഭവമായി.

ജിഎംഎയുടെ ഈസ്റ്റര്‍ വിഷു റംസാന്‍ ആഘോഷം കാണികളുടെ ഹൃദയം കീഴടക്കി. ഭാരത്തിന്റെ വിവിധ  നൃത്തരൂപങ്ങള്‍ അണിയിച്ചൊരുക്കി യഥാര്‍ത്ഥ ഭാരതത്തിന്റെ ആത്മാവ് പോലെ വൈവിധ്യങ്ങളുടെ മനോഹാരിത വേദിയില്‍ നിറഞ്ഞാടി

ഇന്ത്യയിലെ 14 സംസ്ഥാനങ്ങളുടെ നൃത്തരൂപം അണിയിച്ചൊരുക്കിയ ഒരു മനോഹരമായ നൃത്ത ശില്‍പം കളേഴ്‌സ് ഓഫ് ഇന്ത്യ മറക്കാനാകാത്ത അനുഭവമായി.

അശ്വതിയെന്ന് അധ്യാപികയുടെ നേതൃത്വത്തില്‍ 75 ഓളം കലാകാരികള്‍ ചേര്‍ന്ന് ഒരുക്കിയ മെഗാ ഡാന്‍സ് ഗ്ലോസ്റ്റര്‍ നന്നായി ആസ്വദിച്ചു. ഇത്ര മനോഹര നൃത്തരൂപം അണിയിച്ചൊരുക്കിയ അധ്യാപികയ്ക്ക് ജിഎംഎ പ്രസിഡന്റ് അനില്‍ തോമസ് ഉപഹാരം സമര്‍പ്പിച്ചു

ജിഎംഎയുടെ ആഘോഷ രാവ് ജിഎംഎ പ്രസിഡന്റ് അനില്‍ തോമസ്, സെക്രട്ടറി ബിസ്‌പോള്‍ മണവാളന്‍, ട്രഷറര്‍ മനോജ് പിള്ള തുടങ്ങിയവരും യുക്മ നാഷണല്‍ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറയും ചേര്‍ന്ന് ഉത്ഘാടനം നിര്‍വഹിച്ചു.

ജിഎംഎ സെക്രട്ടറി ബിസ്‌പോള്‍ മണവാളന്‍ ഏവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. ട്രഷറര്‍ അരുൺ കുമാർ പിള്ളെ ഏവർക്കും നന്ദി പറഞ്ഞു.

ജിഎംഎയിലെ കലാകാരന്മാരുടെ പാട്ടും ഡാന്‍സും സ്‌കിറ്റും മികവു പുലര്‍ത്തി. ഏവര്‍ക്കും ഹൃദ്യമായ ഒരുപിടി പരിപാടികളാണ് ഒരുക്കിയിരുന്നത്.

ശേഷം ഡോ വാണിജയറാമിന്റെ നേതൃത്വത്തിലുള്ള ബാന്‍ഡ് അണിയിച്ചൊരുക്കിയ ഗാനമേളയായിരുന്നു. ഏവരും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന മികച്ച ഒരുപിടി ഗാനങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കിയ ഗാനമേള ഗാന ആസ്വാദകര്‍ക്ക് വലിയൊരു വിരുന്നായി.

വലിയൊരു കലാമാമാങ്കം തന്നെയാണ് വേദിയില്‍ അരങ്ങേറിയത്. ഒരുപിടി നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് ഈ ആഘോഷ രാവ് പൂര്‍ത്തിയായത്.

മുന്‍ ഭാരവാഹികളും എല്ലാ എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളുടേയും യൂണിറ്റ് കമ്മറ്റി അംഗങ്ങളുടെയും ആത്മാര്‍ത്ഥ പ്രവര്‍ത്തനത്തിലൂടെയാണ് ഇത്രയും മനോഹരമായ ഒരു ആഘോഷം ഒരുക്കാന്‍ സാധിച്ചത്‌

ഭാരവാഹികളായ മാത്യു ഇടിക്കുള, ഷാരോണ്‍ തോമസ്, അജീഷ് വാസുദേവന്‍, റ്റിജു തോമസ്, രണ്‍ജിത് പിള്ള, ജിനേഷ് കാച്ചപ്പിള്ളി എന്നിവരും അഭിനന്ദനമര്‍ഹിക്കുന്നു. യുക്മ ദേശീയ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറ, സൗത്ത് വെസ്റ്റ് റീജണല്‍ സെക്രട്ടറി സുനില്‍ ജോര്‍ജ്, യുക്മ റെപ് ദേവലാല്‍ സഹദേവന്‍ എന്നിവര്‍ വേദിയില്‍ അണിനിരന്നു.

അവതാരകരായി റോബി മേക്കരയും ദീപ നായരും രാജി അനീഷും ജോമി അരുണും വേദിയെ ആവേശത്തിലാക്കി.

 

മട്ടാഞ്ചേരി കാറ്ററിങ് ഒരുക്കിയ രുചികരമായ ഭക്ഷണം ഏവരും ആസ്വദിച്ചു

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് മുഖ്യ സ്‌പോണ്‍സേഴ്‌സായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.