CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 10 Minutes 14 Seconds Ago
Breaking Now

രാജകുമാരിയാകും മുമ്പ് ഡയാന അന്വേഷിച്ചത് നാനിയുടെ ജോലി ; ആദ്യജോലി അപേക്ഷ ലേലത്തിന്

ജനനവര്‍ഷം 1961ന് പകരം 1960 എന്നാക്കി. പാചകം, വീട്ടുജോലികള്‍, നൃത്തം തുടങ്ങിയവയിലെല്ലാം വിദഗ്ധയെന്നും അപേക്ഷയില്‍ പറയുന്നു

ബ്രിട്ടനിലെ രാജകുമാരിയാകും മുമ്പ് ഡയാന അന്വേഷിച്ചത് നാനിയുടെ (കുട്ടികളെ നോക്കുന്ന സ്ത്രീ) ജോലി. 17ാം വയസ്സില്‍ ഡയാന സ്‌പെന്‍സര്‍ അയച്ച ആദ്യ ജോലി അപേക്ഷ 45 വര്‍ഷങ്ങള്‍ക്ക് ശേഷം ലേലത്തിന് ബ്രിസ്റ്റോളില്‍ ഈ മാസം 30ന് നടക്കുന്ന ലേലത്തില്‍ 8000 യൂറോ (7.12 ലക്ഷം രൂപ) പ്രതീക്ഷിക്കുന്നു.

സമൂഹത്തിലെ ഉന്നതര്‍ക്ക് വീട്ടുജോലിക്കാരെ നല്‍കുന്ന സോള്‍വ് യുവര്‍ പ്രോബ്ലം ലിമിറ്റഡ് എന്ന കമ്പനിയിലാണ് ഡയാന സ്വന്തം കയ്യക്ഷരത്തില്‍ 1979 മേയില്‍ അപേക്ഷ നല്‍കിയത്. പ്രായപൂര്‍ത്തിയായി എന്നു കാണിക്കാനായിരിക്കും ഒരു വര്‍ഷം കൂട്ടിയാണ് പ്രായം നല്‍കിയിരിക്കുന്നത്

ജനനവര്‍ഷം 1961ന് പകരം 1960 എന്നാക്കി. പാചകം, വീട്ടുജോലികള്‍, നൃത്തം തുടങ്ങിയവയിലെല്ലാം വിദഗ്ധയെന്നും അപേക്ഷയില്‍ പറയുന്നു എന്നാല്‍ ഡയാനയും കുടുംബവും ലണ്ടനിലേക്ക് താമസം മാറി രണ്ടു വര്‍ഷത്തിന് ശേഷമായിരുന്നു ചാള്‍സ് രാജകുമാരനുമായി വിവാഹം.




കൂടുതല്‍വാര്‍ത്തകള്‍.