CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes Ago
Breaking Now

വിവാഹവീട്ടില്‍ നിന്നും ഡ്രൈ ഐസ് കഴിച്ച മൂന്നുവയസ്സുകാരന് ദാരുണാന്ത്യം

അമ്മയോടൊപ്പമാണ് ഖുശാന്ത് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്

വിവാഹവീട്ടില്‍ നിന്നും ഡ്രൈ ഐസ് കഴിച്ച മൂന്നുവയസ്സുകാരന് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവിലാണ് സംഭവം. ഖുശാന്ത് സാഹു എന്ന കുട്ടിയാണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വരുന്നതിനിടെയായിരുന്നു അന്ത്യം.

അമ്മയോടൊപ്പമാണ് ഖുശാന്ത് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. കുട്ടി വിവാഹ ചടങ്ങില്‍ അലങ്കാര നിര്‍മിതികള്‍ക്ക് വേണ്ടി കൊണ്ടുവന്ന ഡ്രൈ ഐസ്, സാധാരണ ഐസാണെന്ന് തെറ്റിദ്ധരിച്ച് കഴിക്കുകയായിരുന്നു.

ചടങ്ങില്‍ പങ്കെടുത്ത് വീട്ടില്‍ തിരിച്ചെത്തിയ ശേഷം കുട്ടിയ്ക്ക് ശാരീരിക അവശതകളുണ്ടായി. ഇതോടെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടെയായിരുന്നു അന്ത്യം.

കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ സാന്ദ്രീകൃത രൂപമാണ് ഡ്രൈ ഐസ് എന്നറിയപ്പെടുന്നത്. ഇത് അബദ്ധത്തില്‍ കഴിച്ചാല്‍ പോലും 'കോള്‍ഡ് ബേണ്‍' എന്ന് അറിയപ്പെടുന്ന തണുപ്പ് കൊണ്ടുള്ള പൊള്ളലേല്‍ക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.