CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes Ago
Breaking Now

'മഞ്ഞുമ്മല്‍ ബോയ്‌സ്' സംഘം വിനോദയാത്രയ്ക്ക് കൊടൈക്കനാലില്‍ എത്തിയപ്പോള്‍ തമിഴ്‌നാട് പൊലീസ് അപമര്യാദയായി പെരുമാറിയോ ? അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ദക്ഷിണേന്ത്യയില്‍ വലിയ വിജയം നേടി മുന്നേറുന്നതിനിടെയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയില്‍ പറഞ്ഞ 'യഥാര്‍ഥ' സംഭവങ്ങള്‍ പൊലീസ് അന്വേഷിക്കാന്‍ ഒരുങ്ങുന്നത്.

'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന സംഘം വിനോദയാത്രയ്ക്ക് കൊടൈക്കനാലില്‍ എത്തിയപ്പോള്‍ തമിഴ്‌നാട് പൊലീസ് അവരോട് അപമര്യാദയായി പെരുമാറിയോ എന്നറിയാന്‍ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട് ആഭ്യന്തര വകുപ്പ്. ഇക്കാര്യം അന്വേഷിച്ച് നടപടിയെടുക്കാന്‍ തമിഴ്‌നാട് ഡിജിപിക്ക് ആഭ്യന്തര വകുപ്പ് സെക്രട്ടറി അമുദ ഉത്തരവു നല്‍കി.

ദക്ഷിണേന്ത്യയില്‍ വലിയ വിജയം നേടി മുന്നേറുന്നതിനിടെയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയില്‍ പറഞ്ഞ 'യഥാര്‍ഥ' സംഭവങ്ങള്‍ പൊലീസ് അന്വേഷിക്കാന്‍ ഒരുങ്ങുന്നത്. 2006 ല്‍ കേരളത്തില്‍ നിന്നു കൊടൈക്കനാല്‍ സന്ദര്‍ശിക്കാനെത്തിയ യുവാക്കളിലൊരാള്‍ ഗുണ കേവ്‌സിലെ ഗര്‍ത്തത്തില്‍ വീണപ്പോഴാണ് കൂടെയുണ്ടായിരുന്നവര്‍ കൊടൈക്കനാല്‍ പൊലീസ് സ്റ്റേഷനില്‍ സഹായം തേടിയത്. എന്നാല്‍, ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി പരാതിയുയര്‍ന്നിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥനെ മാത്രമാണ് ഇവര്‍ക്കു സഹായത്തിന് വിട്ടു നല്‍കിയത്.

എന്നാല്‍ സംഭവം നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ടതിനാല്‍ ഇനി കേസിന് താല്‍പ്പര്യമില്ലെന്നും ആരെയും കേസ് കൊടുത്ത് ബുദ്ധിമുട്ടിക്കാന്‍ താല്‍പ്പര്യമില്ലെന്നും മഞ്ഞുമ്മല്‍ ബോയ്‌സ് സംഘത്തിലെ സിജു ഡേവിഡ് ( സിനിമയില്‍ കുട്ടന്‍ ) മാധ്യമങ്ങളോട് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.