ഫ്രാന്‍സ് മാര്‍പാപ്പ - ലോകരാഷ്ട്രങ്ങളില്‍ വലുപ്പത്തില്‍ ഏറ്റവും ചെറുതായ വത്തിക്കാനിന്റെ തലവനും, 1.4 ബില്യണ്‍ കത്തോലിക്കരുടെ ആത്മീയ നേതാവുമായിരുന്ന അതുല്യനായ വ്യക്തിത്വം. ലളിതമായ ജീവിതം കൊണ്ടും നൂതനമായ ആശയങ്ങള്‍ കൊണ്ടും ലോക ജനതയുടെയും ലോക നേതാക്കളുടെയും ഹൃദയങ്ങളില്‍ ചിരകാലം കൊണ്ട് സ്ഥിരപ്രതിഷ്ഠ നേടിയ മാര്‍പാപ്പ, ക്രൈസ്തവ സമൂഹത്തെയും ലോകമെമ്പാടുമുള്ള എല്ലാ വിശ്വാസികളെയും അതീവദുഃഖത്തില്‍ ആഴ്ത്തിക്കൊണ്ടാണ് കാല യവനികയ്ക്കുള്ളില്‍ മറഞ്ഞത്. മനുഷ്യസ്‌നേഹത്തിന്റെയും കരുണയുടെയും പ്രതീകമായിരുന്ന അദ്ദേഹം, ഈസ്റ്റര്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കക്ക് മുന്‍പില്‍ തിങ്ങിക്കൂടിയ അനേകായിരം വിശ്വാസികള്‍ക്ക് മാര്‍പ്പാപ്പയ്ക്ക് മാത്രം നല്‍കാവുന്ന ഉര്‍ബി-എത് - ഒര്‍ബി എന്ന ആശിര്‍വാദവും നല്‍കിയ ശേഷം, തിങ്കളാഴ്ച നിത്യസമ്മാനത്തിനായി യാത്രയായി.
ഓര്‍മ്മ ഇന്റെര്‍നാഷ്ണല്‍ ഏപ്രില്‍ 23നു പ്രസിഡന്റ്റ് സജി സെബാസ്റ്റ്യന്റ്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. വൈസ് പ്രസിഡന്റ്റ് പിന്റ്റോ കണ്ണമ്പള്ളി, ട്രെഷറര്‍ റോഷന്‍ പ്ലാമ്മൂട്ടില്‍, ഓര്‍മ്മ ടാലന്റ്റ് ഫോറം ചെയര്‍മാന്‍ ജോസ് തോമസ്, പി ആര്‍ ഒ മെര്‍ളിന്‍ അഗസ്റ്റിന്‍ എന്നിവര്‍ അനുശോന പ്രസംഗം നടത്തി. ഓര്‍മ്മ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോസ് ആറ്റുപുറം, മുന്‍ പ്രസിഡന്റ് ജോര്‍ജ് നടവയല്‍, ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്റ് ഷൈല രാജന്‍, വയനാട് ചാപ്റ്റര്‍ പ്രസിഡന്റ് കെ ജെ ജോസഫ്, കോട്ടയം ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനി സന്തോഷ്, ഷാര്‍ജയില്‍ നിന്നും റജി തോമസ് തുടങ്ങി ഒട്ടനവധി അംഗങ്ങള്‍ അനുശോചന സന്ദേശങ്ങള്‍ കൈമാറി.
ഈ അവസരത്തില്‍ മാര്‍പാപ്പയുടെ വിയോഗത്തില്‍ ദുഃഖിതരായിരിക്കുന്ന ലോക ജനതയോട് ഒന്നുചേര്‍ന്ന് ഓര്‍മ്മ ഇന്റെര്‍നാഷ്ണ ല്‍ അതിയായ ദുഃഖവും അനുശോചനവും പ്രാര്‍ത്ഥനയും അറിയിക്കുന്നതോടൊപ്പം മാര്‍പാപ്പയുടെ ആത്മാവിന് നിത്യശാന്തിയും നേരുന്നു.