ഓരോ വര്‍ഷവും എന്‍എച്ച്എസില്‍ ആയിരത്തിലേറെ ഫിസിഷ്യന്‍ അസോസിയേറ്റുമാര്‍ക്ക് ജോലി ആരംഭിക്കാന്‍ കഴിയുന്ന തരത്തില്‍ പുതിയ കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കി ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍. ഫിസിഷ്യന്‍ അസോസിയേറ്റുമാരെയും, അനസ്‌തേഷ്യ അസോസിയേറ്റുമാരെയും പഠിപ്പിക്കാനായി 36 കോഴ്‌സുകള്‍ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളതെന്ന് ജിഎംസി വ്യക്തമാക്കി.
ഈ കോഴ്‌സുകളിലൂടെ ഓരോ വര്‍ഷവും 1059 പിഎമാരും, 42 എഎമാരുമാണ് യോഗ്യത നേടുക. പരിശീലന കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കിയത് വഴി പിഎമാരും, എഎമാരും ആവശ്യത്തിന് അറിവും, യോഗ്യതയും നേടി സുരക്ഷിതമായി പ്രാക്ടീസ് ചെയ്യുന്നുവെന്ന് രോഗികള്‍ക്കും, എംപ്ലോയര്‍മാര്‍ക്കും, സഹജീവനക്കാര്‍ക്കും ഉറപ്പ് ലഭിക്കുമെന്ന് ജിഎംസി ചൂണ്ടിക്കാണിച്ചു.
ഹെല്‍ത്ത്, ലൈഫ് സയന്‍സ് ഡിഗ്രി നേടുകയും, രണ്ട് വര്‍ഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് പരിശീലനം നേടിയവരുമാണ് പിഎ ആവുന്നത്. ഒരു ഡോക്ടറുടെ മേല്‍നോട്ടത്തില്‍ രോഗികളെ പരിശോധിക്കുകയും, മെഡിക്കല്‍ പശ്ചാത്തലം രേഖപ്പെടുത്തുകയും, ഫിസിക്കല്‍ പരിശോധനകള്‍ നടത്തുകയും, ദീര്‍ഘകാല പ്രശ്‌നങ്ങളുള്ള രോഗികളെ കാണുകയും, ടെസ്റ്റ് ഫലങ്ങള്‍ മനസ്സിലാക്കുകയും, മാനേജ്‌മെന്റ് പദ്ധതി വികസിപ്പിക്കുകയും ചെയ്യുന്നവരാണ് പിഎകളുടെ ജോലിയെന്ന് എന്‍എച്ച്എസ് പറയുന്നു.
എന്നാല്‍ പിഎകള്‍ ചെയ്യുന്ന ജോലികള്‍ സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. രോഗാവസ്ഥ പരിശോധിച്ച് മനസ്സിലാക്കുന്നതില്‍ പിഎ വരുത്തിയ വീഴ്ച ഒരു രോഗിയുടെ ജീവനെടുത്തതോടെ ഈ ആവശ്യം ശക്തമായിരുന്നു.
ജിഎംസി അംഗീകരിച്ച കോഴ്‌സുകളില്‍ നാലിടത്ത് നല്‍കുന്ന കോഴ്‌സുകള്‍ക്ക് നിബന്ധനയോടെയാണ് അംഗീകാരം. ബ്രാഡ്‌ഫോര്‍ഡ്, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍, ക്യൂന്‍ മേരി യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍, ഷെഫീല്‍ഡ് ഹാലാം എന്നിവിടങ്ങളിലെ കോഴ്‌സുകള്‍ക്കാണ് നിബന്ധന നിലനില്‍ക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനിലെ കോഴ്‌സിന് അംഗീകാരം ലഭിച്ചുമില്ല.