CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 5 Minutes 26 Seconds Ago
Breaking Now

ഇതെങ്ങോട്ടാണ് ഈ പോക്ക്? അഭയാര്‍ത്ഥി അപേക്ഷകള്‍ പുതിയ റെക്കോര്‍ഡില്‍; ആപ്ലിക്കേഷനുകളില്‍ യൂറോപ്പിലെ ഏറ്റവും വലിയ കുതിച്ചുചാട്ടം ബ്രിട്ടനില്‍; ലേബറിന് അതിര്‍ത്തി നിയന്ത്രണം നഷ്ടമാകുന്നുവെന്ന് ഷാഡോ ഹോം സെക്രട്ടറി

കണക്കുകള്‍ സ്റ്റാര്‍മര്‍ക്ക് ആഘാതമാണ്

കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ തന്നെ അഭയാര്‍ത്ഥി അപേക്ഷകളില്‍ ഏറ്റവും വലിയ കുതിച്ചുചാട്ടം നടത്തി ബ്രിട്ടന്‍. അപേക്ഷകള്‍ 108,000 എന്ന റെക്കോര്‍ഡ് തോതിലേക്ക് ഉയര്‍ന്നുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. 

ഫ്രാന്‍സിലും, ജര്‍മ്മനിയിലും അഭയാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞപ്പോഴാണ് ബ്രിട്ടനില്‍ 2023-ല്‍ 28 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തിയതെന്ന് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ & ഡെവലപ്‌മെന്റ് വ്യക്തമാക്കുന്നു. 

20022-ല്‍ രേഖപ്പെടുത്തിയ 103,000 എന്ന റെക്കോര്‍ഡാണ് ഇപ്പോള്‍ യുകെ മറികടന്നിരിക്കുന്നത്. 2024-ല്‍ 44,000 പേരാണ് ബ്രിട്ടനില്‍ അനധികൃതമായി പ്രവേശിച്ചതെന്നും ഒഇസിഡി കണ്ടെത്തി. ഒരു വര്‍ഷം മുന്‍പത്തെ 37,000 എന്ന റെക്കോര്‍ഡാണ് മറികടന്നത്. 

പതിനായിരത്തിലേറെ അഭയാര്‍ത്ഥി അപേക്ഷകര്‍ പാകിസ്ഥാനില്‍ നിന്നും വന്നതാണ്. ഇറാനില്‍ നിന്നും 8000-ലേറെ പേരും അഭയാര്‍ത്ഥികളായി എത്തി. പ്രധാനമന്ത്രിയായി എത്തിയ ശേഷം കീര്‍ സ്റ്റാര്‍മര്‍ക്ക് കീഴില്‍ 60,000 പേരാണ് ചെറുബോട്ടില്‍ അതിര്‍ത്തി കടന്നത്. ഈ കണക്കുകള്‍ അതുകൊണ്ട് തന്നെ സ്റ്റാര്‍മര്‍ക്ക് ആഘാതമാണ്. 

ലേബറിന് അതിര്‍ത്തി നിയന്ത്രണം നഷ്ടമായെന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് ആരോപിച്ചു. മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് പ്രതിരോധിക്കാന്‍ നടപ്പാക്കിയ എല്ലാ പദ്ധതിയും ഇവര്‍ നാശമാക്കിയെന്നും ഫിലിപ്പ് ചൂണ്ടിക്കാണിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.