
















അയര്‍ലന്‍ഡിലെ ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ സജീവ സാന്നിധ്യമായിരുന്ന ഹോളി ഗ്രെയില്‍ റസ്റ്ററന്റ് ഉടമ ബിജു വറവുങ്കല്‍ അന്തരിച്ചു. 53 വയസായിരുന്നു.ഹൃദയാഘാതം മൂലം ഇന്നലെ രാവിലെയായിരുന്നു അന്ത്യം. വെക്‌സ്‌ഫോര്‍ഡിലെ എന്നിസ്‌കോര്‍ത്തിയിലായിരുന്നു ബിജുവിന്റെ ഉടമസ്ഥതയിലുള്ള ഹോളി ഗ്രെയില്‍ റസ്റ്ററന്റ്.
പാലാ ഭരണങ്ങാനം ചിറ്റാനപ്പാറ വറവുങ്കല്‍ കുടുംബാംഗമാണ്. ഇന്നലെ രാവിലെ പതിവുപോലെ ജിമ്മില്‍ വ്യായാമത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു.
ഉടന്‍ മെഡിക്കല്‍ സംഘത്തിന്റെ സഹായം തേടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വാട്ടര്‍ഫോര്‍ഡ് ഹോസ്പിറ്റലിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ ബിന്ദു
മക്കള്‍ അശ്വിന്‍, അര്‍ച്ചന.