CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 40 Minutes 36 Seconds Ago
Breaking Now

അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓര്‍മ്മ പെരുന്നാളും ഇടവകദിനവും ഏപ്രില്‍ 21 ന്

വി. കുര്‍ബാനാനന്തരം പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണവും ആശീര്‍വാദവും തുടര്‍ന്നു നേര്‍ച്ചയും സ്‌നേഹവിരുന്നോടും കൂടെ പെരുന്നാള്‍ പര്യവസാനിക്കും.

അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ , ഇടവകയുടെ കാവല്‍ പിതാവ് വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും, , ഇടവക ദിനവും 2013 ഏപ്രില്‍ 21ന് തീയതി ഞായറാഴ്ച രാവിലെ 11.45ന് അബര്‍ഡീന്‍ മാസ്ട്രിക്ക് െ്രെഡവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ വച്ചു വി.കുര്‍ബ്ബാനയോടുകൂടി പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കുന്നു.
21 ന് ഞായറാഴ്ച രാവിലെ 11.45ന് വികാരി ഫാ. സിബി വര്‍ഗീസ് വാലയില്‍ കൊടി ഉയര്‍ത്തുന്നതോടുകൂടി പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിക്കും. 11.50ന്പ്രഭാത നമസ്‌കാരവും തുടര്‍ന്ന് റവ. ഫാദര്‍. തോമസ് പുതിയാമഠത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയും, വി. ഗീവര്‍ഗീസ് സഹദായോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥന, റവ. ഫാ. ജോസഫ് പിണക്കാട്ടില്‍ (അബര്‍ഡീകന്‍ ഹോളി ഫാമിലി ചര്‍ച്ച്) അനുഗ്രഹ പ്രഭാഷണം, പ്രദക്ഷിണം, ആശീര്‍വാദം, കൈമുത്ത്, നേര്‍ച്ചസദ്യ, ആദ്യഫല ലേലം എന്നിവ ഉണ്ടായിരിക്കും . പെരുന്നാളിലും, വി. കുര്‍ബാനയിലും കുടുംബസമേതം വന്നു സംബന്ധിച്ച് അനുഗ്രഹിതരാകണമെന്നു സ്‌കോട്ട്‌ലണ്ടിലും, അബര്‍ഡീന്റെ പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ സുറിയാനി ക്രിസ്ത്യാനികളെയും കതൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു. NB .£ 25 അടച്ചു വി. കുര്‍ബാന ഏറ്റുനടത്തുന്നതിനു അവസരം ഉണ്ടായിരിക്കും. ആദ്യഫല ലേലത്തിനുള്ള ലേലസാധനങ്ങള്‍ എല്ലാഭവനങളില്‍ നിന്നും കൊണ്ടുവരേണ്ടതാണ്.

എല്ലാ മാസവും മുന്നാമത്തെ ഞായറാഴ്ച രാവിലെ 11 .45 നു പ്രഭാത നമസ്‌കാരവും, വി. കുര്‍ബാനയും, തുടര്‍ന്ന് സണ്‍ഡേ സ്‌കൂളും ഉണ്ടായിരിക്കുന്നതാണ്. പള്ളിയുടെ വിലാസം: St .Clements Episcopal Church , Mastrick Drive , AB 16 6 UF ,Aberdeen , Scotland , UK

 

കുടുതല്‍ വിവരങ്ങള്‍ക്ക് :

വികാരി ഫാ. സിബി വാലയില്‍ -07412058104

സെക്രട്ടറി രാജു വേലംകാല -07789411249, 01224 680500

ട്രഷറാര്‍ ജോബി പി. പോള്‍ -07943254378, 01224 905857

റജി സി.പോള്‍ - 07828206838

സിജോ കെ.ജേക്കബ് - 07515463151

ജോണ്‍ വര്‍ഗീസ് - 07737783234

ജീസ് കുറിയാക്കോസ് - 07854019523

ജിജോ തോമസ് - 07853925786

ജീമോണ്‍ വര്‍ക്കി - 07525852240

ബെറ്റി കുര്യാക്കോസ് - 07515729407

 




കൂടുതല്‍വാര്‍ത്തകള്‍.