CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 55 Minutes 23 Seconds Ago
Breaking Now

നരേന്ദ്രമോദി ഷി ജിന്‍പിംഗ് കൂടിക്കാഴ്ച ഇന്ന് മഹാബലിപുരത്ത് ; കശ്മീരിനെ പറ്റി ചൈന സംസാരിക്കേണ്ടെന്ന നിലപാടില്‍ ഇന്ത്യ

ഉച്ചകോടിയില്‍ ഇന്ത്യ കാശ്മീര്‍ വിഷയം ഉന്നയിക്കില്ലെന്നും ചോദ്യങ്ങള്‍ ഉയര്‍ന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിക്കുമെന്നുമാണ് ഇന്ത്യയുടെ നിലപാട്.

ജമ്മുകാശ്മീരിനെ പരാമര്‍ശിച്ച് ചൈന കഴിഞ്ഞ ദിവസം പാകിസ്ഥാനുള്ള പിന്തുണ ആവര്‍ത്തിക്കുകയും, കാശ്മീര്‍ പ്രശ്‌നത്തില്‍ മറ്റ് രാജ്യങ്ങള്‍ അഭിപ്രായം പറയേണ്ടെന്ന് ഇന്ത്യ കടുപ്പിച്ച് മറുപടി നല്‍കുകയും ചെയ്ത പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗും തമ്മിലുള്ള രണ്ട് ദിവസത്തെ ഉച്ചകോടിക്ക് ഇന്ന് തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് നിര്‍ണ്ണായകമാകും.ജമ്മുകാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന ഇന്ത്യന്‍ നിലപാട് ചൈനയ്ക്ക് നന്നായി അറിയാവുന്നതാണെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റ് രാജ്യങ്ങള്‍ അഭിപ്രായം പറയേണ്ടെന്നുമാണ് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ചൈനയ്ക്ക് മറുപടി നല്‍കിയത്.

കാശ്മീരിലെ സ്ഥിതി തങ്ങള്‍ നിരീക്ഷിക്കുകയാണെന്നും ചൈന  പാക് സൗഹൃദം പാറപോലെ ഉറച്ചതാണെന്നും അതില്‍ വിള്ളലുണ്ടാകില്ലെന്നുമാണ് കഴിഞ്ഞദിവസം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ചൈന വ്യക്തമാക്കിയത്.ഉച്ചകോടിയില്‍ ഇന്ത്യ കാശ്മീര്‍ വിഷയം ഉന്നയിക്കില്ലെന്നും ചോദ്യങ്ങള്‍ ഉയര്‍ന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിക്കുമെന്നുമാണ് ഇന്ത്യയുടെ നിലപാട്. ചൈനയുടെ യുഎസ് വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതും ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സമാധാനം പാലിക്കുന്നതിനുമുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യും. മോദിയും പിംഗും അഞ്ചു മണിക്കൂറോളം ഒന്നിച്ചുണ്ടാകും.




കൂടുതല്‍വാര്‍ത്തകള്‍.