CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 18 Minutes 4 Seconds Ago
Breaking Now

ഓസ്‌ട്രേലിയയിലെ കാട്ടുതീ ഗൂഢാലോചനയോ ; കത്തിക്കാന്‍ ലേസറുകളും സ്മാര്‍ട്ട് മീറ്ററുകളും ; സര്‍ക്കാരിനെതിരെ പ്രചാരണങ്ങള്‍

കാട്ടുതീ അതിവേഗ റെയില്‍ പദ്ധതിയ്ക്കായി സര്‍ക്കാര്‍ തന്നെ ഉണ്ടാക്കിയെന്നാണ് പ്രചാരണം.

ഓസ്‌ട്രേലിയയിലെ കാട്ടുതീ വന്‍ നാശമാണ് ഉണ്ടാക്കിയത്. 15 ദശലക്ഷം ഏക്കറോളം വനമാണ് കത്തി നശിച്ചത്.1400 ഓളം വീടുകള്‍ ചാമ്പലാക്കിയ തീ 24 മനുഷ്യരുടേയും ആയിരക്കണക്കിന് ജീവികളുടേയും ജീവനെടുത്തു. എന്നാല്‍ ഈ കാട്ടുതീ അതിവേഗ റെയില്‍ പദ്ധതിയ്ക്കായി സര്‍ക്കാര്‍ തന്നെ ഉണ്ടാക്കിയെന്നാണ് പ്രചാരണം.

ഓസ്‌ട്രേലിയയ്ക്ക് അകത്തും പുറത്തുമായി പ്രചാരണങ്ങള്‍ വ്യാപിച്ചതോടെ സോഷ്യല്‍മീഡിയയില്‍ രോഷം ഉയരുകയാണ്.ബ്രിസ്‌ബെയിനില്‍ നിന്നും മെല്‍ബണ്‍ വരെയുള്ള നിര്‍ദിഷ്ട അതിവേഗ റെയില്‍വേ പദ്ധതിക്കായി സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കാട്ടുതീയെന്നാണ് വാദം. കാട് കത്തിക്കാന്‍ ലേസറുകളും സ്മാര്‍ട്ട് മീറ്ററുകളും നിയന്ത്രിത സ്‌ഫോടനങ്ങളും നടത്തുന്നുവെന്നും ആരോപിക്കുന്നു. ഇത്തരത്തിലുള്ള വീഡിയോകളും പ്രചരിക്കുന്നുണ്ട്. അതിവേഗ പാതയുടെ അതേ മാര്‍ഗത്തിലൂടെ കാട്ടുതീ എങ്ങനെ വ്യാപിച്ചെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന ചോദ്യം . വന്‍ പ്രതിഷേധമാണ് ഉയരുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.