അനില്‍ ആന്റണിയെ 'മരപ്പാഴ്' എന്ന് വിളിച്ച് യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി. കോണ്‍ഗ്രസിനെതിരെ പറയുന്നത് തിന്നത് എല്ലില്‍ കുത്തുന്നത് കൊണ്ടാണെന്നും അബിന്‍ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു. അനില്‍ ആന്റണിയുടെ തടി ലക്ഷക്കണക്കിന് കോണ്‍ഗ്രസുകാരുടെ ചോരയും നീരും കൊണ്ടുണ്ടാക്കിയതാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനില്‍ ആന്റണി പണ്ട് ക്ലിഫ് ഹൗസിലെ കുളിര്‍മയില്‍ കിടന്ന് രാവിലെ എഴുന്നേറ്റ് കോളേജില്‍ പോയപ്പോ ആയിരക്കണക്കിന് കെ എസ് യുക്കാര്‍ 'ആന്റണി, വയലാര്‍ ഉമ്മന്‍ ചാണ്ടി' എന്ന് വിളിച്ച് കോളേജില്‍ രാഷ്ട്രീയ എതിരാളികളുടെ അടി കൊള്ളുകയായിരുന്നുവെന്നും അബിന്‍ കുറിച്ചു. അയാള്‍ക്ക് ഇന്ന് കോണ്‍ഗ്രസ് കാലഹരണപ്പെട്ടു പോയി എന്ന് തോന്നുന്നുണ്ടെങ്കില്‍ അത് തിന്നത് എല്ലില്‍ കയറിയിട്ടാണെന്നും അബിന്‍ വര്‍ക്കി വിമര്‍ശിച്ചു.
അബിന്‍ വര്‍ക്കിയുടെ ഫേസ്ബുക്ക് കുറിപ്പ്
അനില്‍ ആന്റണിയുടെ എ.കെ ആന്റണിക്കെതിരായിട്ടുള്ള പ്രസ്താവനയെ വൈകാരികമായി തന്നെ മറുപടി പറയേണ്ടതാണ്. പക്ഷെ അതിനകത്തേക്ക് പോകുന്നില്ല.
അനില്‍ ആന്റണി പണ്ട് ക്ലിഫ് ഹൗസിലെ കുളിര്‍മയില്‍ കിടന്ന് രാവിലെ എഴുന്നേറ്റ് കോളേജില്‍ പോയപ്പോ ആയിരക്കണക്കിന് കെ എസ് യുക്കാര്‍ ആന്റണി, വയലാര്‍ ഉമ്മന്‍ ചാണ്ടി എന്ന് വിളിച്ച് കോളേജില്‍ രാഷ്ട്രീയ എതിരാളികളുടെ അടി കൊള്ളുകയായിരുന്നു, സമരം ചെയ്ത് ജയിലില്‍ ആയിരുന്നു. അതിന് ശേഷം ഡല്‍ഹിയിലെ ജന്തര്‍ മന്ദിര്‍ റോഡിലെ കോണ്‍ഗ്രസ് നേതാവിന് കൊടുത്ത മന്ത്രി മന്ദിരത്തില്‍ ഇവന്‍ പട്ടാള സുരക്ഷയില്‍ ഇവന്റെ അഞ്ചര അടി ശരീരം വിശ്രമിച്ചതും അവിടത്തെ ഭക്ഷണം കഴിച്ച് സുഖലോലുപമായി ജീവിച്ചതും ഞങ്ങള്‍ കോണ്‍ഗ്രസുകാരുടെ ശ്രമഫലമായിട്ടാണ്.
അത് കൊണ്ട് തന്നെ എ.കെ ആന്റണിയുടെ മതം കോണ്‍ഗ്രസ് ആണെങ്കില്‍ മകന്റെ മജ്ജയും,മാംസവും കോണ്‍ഗ്രസിന്റെയാണ് ഇവന്റെ തടി ലക്ഷകണക്കിന് കോണ്‍ഗ്രസുകാരുടെ ചോരയും നീരിലും ഉണ്ടാക്കിയതാണ്. അയാള്‍ക്ക് ഇന്ന് കോണ്‍ഗ്രസ് കാലഹരണപ്പെട്ടു പോയി എന്ന് തോന്നുന്നുണ്ടെങ്കില്‍ അത് തിന്നത് എല്ലില്‍ കയറിയിട്ടാണ്. പിന്നെ 2019ല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകണം എന്ന് എ കെ ആന്റണി പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന് പ്രചരണം കൊടുക്കാന്‍ ഏല്‍പ്പിച്ചത് അനില്‍ ആന്റണിയെ പോലുള്ള ' മരപാഴുകളെയാണ് ' എന്നത് ഓര്‍ത്താല്‍ മതി. അത് കൊണ്ട് പാര്‍ട്ടിയുടെ സകലഗുണവും ആസ്വദിച്ച് ഇന്ന് ബി ജെ പി യുടെ അടുക്കളയില്‍ നിന്ന് ഇട്ട് കൊടുത്ത എല്ലിന്‍ കഷണം കണ്ടിട്ട് ഞങ്ങളെ ചതിച്ചവന്‍ കൂടുതല്‍ വര്‍ത്തമാനം പറഞ്ഞാല്‍ അവനോട് കൂടുതല്‍ പ്രതികരിക്കേണ്ടി വരും..