CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 54 Minutes 52 Seconds Ago
Breaking Now

ഒരാഴ്ച മുമ്പ് കാണാതായി, പത്താം ക്ലാസ് വിദ്യാര്‍ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയില്‍, മൃതദേഹം കണ്ടെത്തിയത് ആള്‍ താമസമില്ലാത്ത വീട്ടില്‍

ദേവനന്ദയെയും വിഷ്ണുവിനെയും ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ കാപ്പിക്കുന്നിലെ ആള്‍ താമസമില്ലാത്ത വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയില്‍. കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിലാണ് സംഭവം. കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയേയും എകരൂല്‍ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് ദേവനന്ദയെ കാണാതായത്. കൂടെ യുവാവിനെയും കാണാതാകുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായെന്ന പരാതി നല്‍കിയിട്ട് ഒരാഴ്ചയായെന്നും സംഭവത്തില്‍ പോലീസ് അന്വേഷിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം പിതാവ് ആരോപണം ഉന്നയിച്ചിരുന്നു.

ദേവനന്ദയെയും വിഷ്ണുവിനെയും ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ കാപ്പിക്കുന്നിലെ ആള്‍ താമസമില്ലാത്ത വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. പരിസരത്ത് ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് സംഭവം. നേരത്തെ ഇവരുടെ മൊബൈല്‍ ഫോണിന്റെ സിഗ്‌നല്‍ കൂരാച്ചുണ്ട് എന്ന സ്ഥലത്തായിരുന്നു കാണിച്ചിരുന്നത്. താമരശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദേവനന്ദ.

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.