CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 5 Minutes 48 Seconds Ago
Breaking Now

അനില്‍ ആന്റണി അച്ഛനോട് മര്യാദയും സ്‌നേഹവും കാണിക്കണം ; താന്‍ മകനെ പോലെ കണ്ട് പ്രോത്സാഹിപ്പിച്ച നേതാവാണ് അനില്‍ ; ശശി തരൂര്‍

പത്തനംതിട്ടയിലെ തോല്‍വി അനിലിനെ പല പാഠങ്ങളും പഠിപ്പിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.

അനില്‍ ആന്റണി അച്ഛന്‍ എ കെ ആന്റണിയോട് മര്യാദയും സ്‌നേഹവും കാണിക്കണമെന്ന് തിരുവനന്തപുരത്തെ നിലവിലെ എംപിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ശശി തരൂര്‍. അച്ഛന്റെ ദുഃഖം അനില്‍ മനസിലാക്കണം. അനില്‍ തീവ്ര ബിജെപി നയങ്ങള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ദുഃഖമുണ്ട്. താന്‍ മകനെ പോലെ കണ്ട് പ്രോത്സാഹിപ്പിച്ച നേതാവാണ് അനില്‍ ആന്റണി. പത്തനംതിട്ടയിലെ തോല്‍വി അനിലിനെ പല പാഠങ്ങളും പഠിപ്പിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.

എ കെ ആന്റണി പഠിപ്പിക്കാന്‍ ശ്രമിച്ച കാര്യങ്ങള്‍ ഇത്ര വേഗത്തില്‍ അനില്‍ മറന്നുപോയി. അനില്‍ ഉപയോഗിച്ച ഭാഷ കോണ്‍ഗ്രസില്‍ ഉപയോഗിക്കാറില്ല. അതിനെ കുറിച്ച് കൂടുതല്‍ പറയാന്‍ ആഗ്രഹമില്ലെന്നും ശശി തരൂര്‍ പ്രതികരിച്ചു. 

വീണ്ടും അധികാരം കിട്ടിയാല്‍ ബിജെപി ഭരണഘടന പൊളിച്ചെഴുതുമെന്ന് നേരത്തെ എ കെ ആന്റണി  'നേതാവ് നിലപാട്' പരിപാടിയില്‍ പറഞ്ഞിരുന്നു. അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടന മാറ്റാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. ബിജെപിക്കുള്ള പിന്തുണ കുറയുകയാണ്. അതിന്റെ സൂചനകള്‍ നരേന്ദ്ര മോദിയുടെ ശരീരഭാഷയില്‍ നിന്ന് മനസിലാക്കാം. മൂന്നാമതൊരിക്കല്‍ കൂടി ബിജെപിയുടെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍  ഇന്ത്യ അതോടെ അസ്തമിക്കും. ഇന്നത്തെ ഇന്ത്യയുടെ മരണമണിയാകും. ഇന്ത്യ ഇന്ത്യയല്ലാതായി മാറുമെന്നും എ കെ ആന്റണി പറഞ്ഞു. 

മകന്‍ ജയിക്കാന്‍ പാടില്ലെന്നും പത്തനംതിട്ടയില്‍  കോണ്‍ഗ്രസ് ജയിക്കണമെന്നും തന്റെ  മതം കോണ്‍ഗ്രസ്സാണെന്നും എ കെ ആന്റണി പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ ബിജെപിക്കൊപ്പം ചേരുന്നത് തെറ്റാണ്. കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നാണ്  തുടക്കം മുതല്‍ നിലപാട്. മക്കളെ പറ്റി അധികം പറയിപ്പിക്കരുത്. ആ ഭാഷ ശീലിച്ചിട്ടില്ല. താന്‍ പ്രചാരണത്തിന് പോകാതെ തന്നെ പത്തനംതിട്ടയില്‍ ആന്റോ  ആന്റണി, വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്തത് ആരോഗ്യ പ്രശ്‌നം കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്നും അച്ഛനോട് സഹതാപം മാത്രമാണുള്ളതെന്നുമാണ് അനില്‍ ആന്റണി മറുപടി പറഞ്ഞത്. പത്തനംതിട്ടയില്‍ താന്‍ തന്നെ ജയിക്കുമെന്നും അനില്‍ ആന്റണി പറഞ്ഞു. 

 




കൂടുതല്‍വാര്‍ത്തകള്‍.