CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 26 Minutes 4 Seconds Ago
Breaking Now

മലയാളികള്‍ക്കൊരു മാധ്യമം ലിവര്‍പൂളില്‍ നിന്നും ; ലിംക അണിയിച്ചൊരുക്കുന്ന ഡിജിറ്റല്‍ മാധ്യമം 'മേഴ്‌സി മ്യൂസ് ' ഈ വരുന്ന ഏപ്രില്‍ 14 വിഷുദിനത്തില്‍ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നു

ലിവര്‍പൂള്‍: മേഴ്‌സിസൈഡിലെ മലയാളികളുടെ കൂട്ടായ്മയായ ലിംക അണിയിച്ചൊരുക്കുന്ന ഡിജിറ്റല്‍ മാധ്യമം 'മേഴ്‌സി മ്യൂസ് ' ഈ വരുന്ന ഏപ്രില്‍ 14 വിഷുദിനത്തില്‍ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നു. വിദഗ്ദ സമിതി അടങ്ങുന്ന എഡിറ്റോറിയല്‍ ബോര്‍ഡ് ആണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മേഴ്‌സി സൈഡ് കൗണ്ടിയിലെ എല്ലാ മലയാളികളുടെയും കലാ സാഹിത്യവാസനകള്‍ പരിപോഷിപ്പിക്കാനും അവരുടെ ജീവിത നിലവാര വ്യവസ്ഥകള്‍ക്ക് ഉന്നമനം നല്‍കുന്നതാണ് ഈ മാധ്യമത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ലിംക വൈസ് പ്രസിഡന്റും എഡിറ്റോറിയല്‍ ഹെഢുമായ ഡോ. ശ്രീഭ രാജേഷ് ആദ്യപതിപ്പ് ലിംക വാട്‌സാപ്പ് ഗ്രൂപ്പിലൂടെ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. വര്‍ഷത്തില്‍ 4 ലക്കങ്ങളിലായി വിവിധയിനം പംക്തികളുമായി മേഴ്‌സി മ്യൂസ് വായനക്കാര്‍ക്ക് ഒരു പുതിയ ദിശാബോധം നല്‍കുമെന്ന് ലിംക (ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍) അവകാശപ്പെടുന്നു. ലിവര്‍പൂള്‍ മലയാളികള്‍ക്കിടയില്‍ ആദ്യ മാധ്യമസംരംഭമാണ്  മേഴ്‌സി മ്യൂസ് ന്യൂസ് ലെറ്റര്‍.

 

 




കൂടുതല്‍വാര്‍ത്തകള്‍.