CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 17 Minutes 11 Seconds Ago
Breaking Now

അര്‍ബുദത്തെ തുടര്‍ന്ന് പ്രശസ്ത ഫാഷന്‍ ഇന്‍ഫ്‌ലുവന്‍സര്‍ സുര്‍ഭി ജെയിന്‍ അന്തരിച്ചു

ഇന്‍സ്റ്റാഗ്രാമില്‍ വളരെയധികം ആരാധകരുള്ള ജെയിന്‍ അണ്ഡാശയ അര്‍ബുദത്തിന് ചികിത്സയിലായിരുന്നു

പ്രശസ്ത ഫാഷന്‍ ഇന്‍ഫ്‌ലുവന്‍സര്‍ സുര്‍ഭി ജെയിന്‍ അന്തരിച്ചു. ഏറെ കാലവുമായി ക്യാന്‍സറുമായി പോരാടുകയായിരുന്നു ജെയിന്‍. 30 വയസ്സായിരുന്നു. ജെയിനിന്റെ മരണ വാര്‍ത്ത കുടുംബമാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

ഇന്‍സ്റ്റാഗ്രാമില്‍ വളരെയധികം ആരാധകരുള്ള ജെയിന്‍ അണ്ഡാശയ അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. എട്ട് ആഴ്ച മുമ്പ് ഇന്‍സ്റ്റാഗ്രാമിലൂടെ ആശുപത്രിയില്‍ കഴിയുന്ന ചിത്രം സുര്‍ഭി ജെയിന്‍ പങ്കിട്ടിരുന്നു.

'എന്റെ ആരോഗ്യത്തെക്കുറിച്ച് ഞാന്‍ നിങ്ങളെ അപ്‌ഡേറ്റ് ചെയ്തിട്ടില്ലെന്ന് എനിക്കറിയാം, അത് എനിക്ക് ദിവസവും ലഭിക്കുന്ന മെസ്സേജുകളുടെ എണ്ണം കാണുമ്പോള്‍ തോന്നുന്നു. പക്ഷേ കാര്യങ്ങള്‍ അത്ര നന്നായി നടക്കുന്നില്ല. അതിനാല്‍ പങ്കിടാന്‍ കാര്യമായൊന്നുമില്ല. കഴിഞ്ഞ 2 മാസങ്ങള്‍ ഞാന്‍ കൂടുതലും ആശുപത്രിയില്‍ ചെലവഴിച്ചു, ഇത് ബുദ്ധിമുട്ടാണ്, ഇതെല്ലാം അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' ജെയിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

ഇത് രണ്ടാം തവണയാണ് സുര്‍ഭി ജെയിന്‍ ക്യാന്‍സര്‍ രോഗബാധിതയാകുന്നത്. 27ാം വയസ്സിലാണ് ആദ്യമായി ക്യാന്‍സര്‍ രോഗം സ്ഥിരീകരിക്കുന്നത്. ഇതിന് പിന്നാലെ അവര്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. സ്തനാര്‍ബുദത്തിനും ഗര്‍ഭാശയ ക്യാന്‍സറിനും ശേഷം കൂടുതല്‍ സ്ത്രീ മരണങ്ങള്‍ക്ക് കാരണമാകുന്ന ക്യാന്‍സര്‍ വകഭേദമാണ് അണ്ഡാശയ ക്യാന്‍സര്‍. ഇന്ത്യയിലെ സ്ത്രീകളില്‍ ഏറ്റവും സാധാരണമായ അര്‍ബുദങ്ങളില്‍ ഒന്നാണ് അണ്ഡാശയ ക്യാന്‍സര്‍.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.