CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 29 Minutes 44 Seconds Ago
Breaking Now

ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് യുദ്ധത്തില്‍; ജനങ്ങള്‍ക്ക് പെരുത്ത് സന്തോഷം; മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി കുറഞ്ഞ നിരക്കുകള്‍ 3.5 ശതമാനത്തില്‍ താഴേക്ക്; മികച്ച ഡീലുകള്‍ ലഭ്യമാകുമ്പോള്‍ എന്ത് ചെയ്യുന്നതാണ് ബുദ്ധിപരം?

അടുത്ത വ്യാഴാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്

ബ്രിട്ടനിലെ വലിയ ബാങ്കുകള്‍ എല്ലാം ഇപ്പോള്‍ ഒരു യുദ്ധത്തിലാണ്, മോര്‍ട്ട്‌ഗേജ് വില യുദ്ധത്തില്‍. ഇതിന്റെ ഫലമായി മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി നിരക്കുകള്‍ 3.5 ശതമാനത്തില്‍ താഴേക്ക് വന്നിരിക്കുകയാണ്. പ്രധാനപ്പെട്ട ലെന്‍ഡര്‍മാര്‍ എല്ലാം ഈ പാത പിന്തുടരുമ്പോള്‍ മോര്‍ട്ട്‌ഗേജും, റീമോര്‍ട്ട്‌ഗേജും ചെയ്യുന്നവര്‍ക്ക് അല്‍പ്പം ആശ്വാസവും ലഭിക്കുന്നുണ്ട്. 

രാജ്യത്തെ ഏറ്റവും വലിയ ലെന്‍ഡറായ ഹാലിഫാക്‌സാണ് ഏറ്റവും ഒടുവിലായി തങ്ങളുടെ ഫിക്‌സഡ് റേറ്റ് ഡീലുകള്‍ 0.17 ശതമാനം പോയിന്റ് കുറയ്ക്കാന്‍ തയ്യാറായിരിക്കുന്നത്. ഇൗ ബാങ്കിന്റെ ഓഫറുകള്‍ 3.57 ശതമാനത്തില്‍ വരെ ലഭിക്കുന്നുണ്ട്. 

ഈയാഴ്ച നാറ്റ്‌വെസ്റ്റ്, ബാര്‍ക്ലേസ്, നേഷന്‍വൈഡ് ഉള്‍പ്പെടെ പല ലെന്‍ഡര്‍മാരും നിരക്കുകള്‍ കുറച്ചിരുന്നു. സാന്‍ടാന്‍ഡര്‍ 3.51 ശതമാനത്തില്‍ വരെ ഓഫറുകള്‍ നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതോടെ പുതുവര്‍ഷത്തില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വീണ്ടും താഴുമെന്ന പ്രതീക്ഷകളും സജീവമായി. 3 ശതമാനത്തിലേക്ക് വരെ നിരക്ക് കുറയുമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു. 

40 ശതമാനം ഡെപ്പോസിറ്റുമായി മോര്‍ട്ട്‌ഗേജ് നേടാന്‍ ഇപ്പോള്‍ അഞ്ച് ലെന്‍ഡര്‍മാരെ സമീപിക്കാം, 3.65 ശതമാനത്തില്‍ വരെ റേറ്റ് ഓഫര്‍ ലഭ്യമാണ്. റീമോര്‍ട്ട്‌ഗേജ് ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഇപ്പോള്‍ കുറഞ്ഞ നിരക്കില്‍ ഇത് ലഭിക്കും. 3.7 ശതമാനത്തിന് സമീപം പല ലെന്‍ഡര്‍മാരും ഡീലുകള്‍ ലഭ്യമാക്കുന്നുണ്ട്. 

അടുത്ത വ്യാഴാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 4 ശതമാനത്തിലുള്ള ബേസ് റേറ്റ് 3.75 ശതമാനത്തിലേക്ക് കുറയ്ക്കുമെന്നാണ് കരുതുന്നത്. കൂടാതെ വരും മാസങ്ങളില്‍ കൂടുതല്‍ നിരക്ക് കുറയ്ക്കല്‍ ഉണ്ടാകുമെന്നാണ് പ്രവചനം. അതുകൊണ്ട് തന്നെ മോര്‍ട്ട്‌ഗേജ് എടുക്കുന്നവര്‍ അല്‍പ്പം കാത്തിരിക്കാനും, റീമോര്‍ട്ട്‌ഗേജ് ചെയ്യുന്നവര്‍ പറ്റിയ ഡീല്‍ തെരഞ്ഞെടുക്കാനുമാണ് വിദഗ്ധരുടെ ഉപദേശം.




കൂടുതല്‍വാര്‍ത്തകള്‍.