CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 28 Minutes 10 Seconds Ago
Breaking Now

എല്ലാ പോലീസ് സേനകള്‍ക്കും ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം; ബ്രിട്ടനില്‍ സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ഏറ്റവും വലിയ പദ്ധതിയുമായി ഹോം സെക്രട്ടറി; ഓണ്‍ലൈനിലെ ലൈംഗിക കുറ്റവാളികള്‍ക്കും പൂട്ടുവീഴും!

മനുഷ്യാവകാശ നിയമങ്ങളില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി വിദേശ ലൈംഗിക കുറ്റവാളികളെ അതിവേഗം നാടുകടത്തും

ബലാത്സംഗ കേസുകളിലെ പ്രതികള്‍ അനായാസം രക്ഷപ്പെടുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ ഇവരെ പിടികൂടി അകത്താക്കാന്‍ പദ്ധതിയുമായി ഹോം സെക്രട്ടറി ഷബാന മഹ്മൂദ്. ഓരോ പോലീസ് സേനയിലും സ്‌പെഷ്യലിസ്റ്റ് ബലാത്സംഗ, ലൈംഗിക പീഡന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് ഗവണ്‍മെന്റ് നീക്കം. 

ബ്രിട്ടീഷ് ചരിത്രത്തില്‍ തന്നെ സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ക്ക് എതിരായ ഏറ്റവും വലിയ നടപടിയെന്നാണ് ലേബര്‍ ഗവണ്‍മെന്റ് നല്‍കുന്ന വിശേഷണം. മനുഷ്യാവകാശ നിയമങ്ങളില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി വിദേശ ലൈംഗിക കുറ്റവാളികളെ അതിവേഗം നാടുകടത്താനും, അനധികൃത കുടിയേറ്റക്കാര്‍ നടത്തുന്ന ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങളുടെ അടിവേര് അറുക്കുകയുമാണ് ലക്ഷ്യം. 

യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് വിധികള്‍ പ്രകാരമുള്ള കുടും ജീവിതത്തിനുള്ള അവകാശം പോലുള്ള നിയമങ്ങള്‍ അഭയാര്‍ത്ഥി അപേക്ഷകര്‍ ഉപയോഗിക്കുന്നത് തടയാനും ലേബര്‍ തയ്യാറാകും. ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ ഒഴിവാക്കല്‍ സോണുകളും, കര്‍ഫ്യൂവും, കൂടുതല്‍ ഇലക്ട്രോണിക് ടാഗിംഗും വരും. 

ഇത് ലംഘിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ ജയില്‍ശിക്ഷ പോലുള്ള കര്‍ശനമായ ശിക്ഷാവിധികളും വരും. ഓണ്‍ലൈനില്‍ ചൂഷണം നടത്തുന്നവരെ നേരിടാന്‍ രഹസ്യ ഓണ്‍ലൈന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചുമതലയേല്‍ക്കും. അണ്ടര്‍കവര്‍ പ്രവര്‍ത്തനങ്ങളിലൂടെ 1700 ലലൈംഗിക കുറ്റവാളികള്‍ പിടിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി വിപുലമാക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.