CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 2 Seconds Ago
Breaking Now

ഫുട്‌ബോളിനെ ട്രംപിന് 'വില്‍ക്കുന്നു'! ഫിഫ മത്സരങ്ങളിലെ ഓഹരി വില്‍ക്കാന്‍ ശ്രമിച്ച് പ്രസിഡന്റ്; നിര്‍ദ്ദേശത്തിനെതിരെ യുവേഫ; ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ്; അടിയന്തര യോഗം

ഓഹരി വില്‍പ്പനയെ കുറിച്ച് ഫിഫ പ്രസിഡന്റ് പ്രഖ്യാപനം നടത്തിയത് മുതല്‍ ഫുട്‌ബോളിനെ വില്‍ക്കാനുള്ള ശ്രമം എന്ന രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്

യുഎസില്‍ പൂര്‍ത്തിയായ 2026 ഫുട്‌ബോള്‍ ലോകകപ്പില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സുഖിപ്പിക്കാന്‍ ആവുന്നതെല്ലാം ഫിഫ പ്രസിഡന്റ് ചെയ്യുന്നത് ലോകം കണ്ടതാണ്. ഇതിന് പിന്നാലെ ഫിഫയുടെ ഓഹരികള്‍ ട്രംപിന്റെ കുടുംബാംഗങ്ങള്‍ക്ക് വില്‍ക്കാന്‍ ശ്രമിച്ച് കൊണ്ടാണ് പ്രസിഡന്റ് ഇന്‍ഫാന്റീനോ ഞെട്ടിച്ചിരിക്കുന്നത്. 

തങ്ങള്‍ നടത്തുന്ന മത്സരങ്ങളുടെ ഓഹരി വില്‍ക്കാനാണ് ഫിഫ നീക്കം നടത്തുന്നത്. എന്നാല്‍ ഇതിനെതിരെ യൂറോപ്യന്‍ ഫുട്‌ബോള്‍ ഗവേണിംഗ് ബോഡി രംഗത്തെത്തി. വിഷയം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ യുവേഫയില്‍ അംഗങ്ങളായ 55 രാജ്യങ്ങളുടെ അടിയന്തര യോഗം ഇന്ന് ചേരുന്നുണ്ട്. ലോകകപ്പ് ബഹിഷ്‌കരണം ഉള്‍പ്പെടെയാണ് യുവേഫ ആലോചിക്കുന്നത്. 

ഫിഫ മത്സരങ്ങള്‍ക്ക് മറ്റൊരു കമ്പനി രൂപീകരിക്കാനും, ഇതിന്റെ ഓഹരി പുറമെ നിന്നുള്ള നിക്ഷേപകര്‍ക്ക് നല്‍കാനുമാണ് പ്രസിഡന്റ് ഇന്‍ഫാന്റീനോയുടെ പദ്ധതി. ഡൊണാള്‍ ട്രംപിന്റെ മരുമകന്‍ ജെയേഡ് കുഷ്‌നറുടെ സഹോദരന്‍ ജോഷ്വാ കുഷ്‌നറുടെ ഫിഫ ഫോര്‍വേഡ് എന്റര്‍പ്രൈസാണ് ഇതിലെ പ്രധാന നിക്ഷേപകര്‍. 

ഓഹരി വില്‍പ്പനയെ കുറിച്ച് ഫിഫ പ്രസിഡന്റ് പ്രഖ്യാപനം നടത്തിയത് മുതല്‍ ഫുട്‌ബോളിനെ വില്‍ക്കാനുള്ള ശ്രമം എന്ന രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഫിഫ എല്ലാ അതിര്‍വരമ്പുകളും കടന്നതായി യുവേഫ ചൂണ്ടിക്കാണിച്ചു. നീക്കത്തില്‍ കടുത്ത ആശങ്കയുണ്ടെന്ന് ഇംഗ്ലണ്ടിന്റെ ഫുട്‌ബോള്‍ അസോസിയേഷനും വ്യക്തമാക്കിയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.