CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 40 Minutes 29 Seconds Ago
Breaking Now

യുകെയില്‍ പെര്‍മനന്റ് സെറ്റില്‍മെന്റ് കാത്തിരിക്കുന്ന കെയര്‍ വര്‍ക്കര്‍മാര്‍ക്ക് പ്രതീക്ഷ; 10 വര്‍ഷത്തെ കാത്തിരിപ്പ് വേണ്ടിവരില്ലെന്ന് 'ശക്തമായ' സൂചന നല്‍കി പ്രധാനമന്ത്രി; സമൂഹത്തിന് ഗുണം ചെയ്യുന്നവരെ ബുദ്ധിമുട്ടിക്കില്ല?

പെര്‍മനന്റ് സെറ്റില്‍മെന്റിന് പത്ത് വര്‍ഷത്തെ കാത്തിരിപ്പ് വേണ്ടിവരുമെന്ന അനിശ്ചിതത്വം അകലുമെന്നാണ് പ്രതീക്ഷ

യുകെയില്‍ പെര്‍മനന്റ് സെറ്റില്‍മെന്റ് നേടാന്‍ കാത്തിരിക്കുന്ന മലയാളികള്‍ ഉള്‍പ്പെടുന്ന വലിയൊരു സമൂഹമാണ് കെയര്‍ മേഖലയിലുള്ളത്. ഹോം സെക്രട്ടറി ഷബാന മഹ്മൂദിന്റെ കടുപ്പമേറിയ ഇമിഗ്രേഷന്‍ പദ്ധതികള്‍ ഐഎല്‍ആര്‍ ലഭിക്കാനുള്ള മിനിമം യോഗ്യത അഞ്ചില്‍ നിന്നും പത്ത് വര്‍ഷമാക്കി ഉയര്‍ത്തുമെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. 

എന്നാല്‍ സ്റ്റാര്‍മറില്‍ നിന്നും ഭരണം ഏറ്റെടുത്ത ആന്‍ഡി ബേണ്‍ഹാം ഈ വിഷയത്തില്‍ കുടിയേറ്റക്കാര്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് ഇപ്പോള്‍ അദ്ദേഹം തന്നെ സൂചന നല്‍കിയിരിക്കുന്നത്. ഹോം സെക്രട്ടറിയുടെ പദ്ധതികള്‍ പുതിയ കണ്ണുകളിലൂടെ നോക്കിക്കാണാനാണ് ഉദ്ദേശിക്കുന്നതെന്നും, മാന്യമായ പരിഹാരം കണ്ടെത്തുമെന്നും പ്രധാനമന്ത്രി ബിബിസിയോട് പറഞ്ഞു. 

ഇതോടെ പെര്‍മനന്റ് സെറ്റില്‍മെന്റിന് പത്ത് വര്‍ഷത്തെ കാത്തിരിപ്പ് വേണ്ടിവരുമെന്ന അനിശ്ചിതത്വം അകലുമെന്നാണ് പ്രതീക്ഷ ഉയരുന്നത്. 'കുടിയേറ്റം കൈവിട്ട അവസ്ഥയിലാണെന്നാണ് ആളുകള്‍ ആശങ്കപ്പെടുന്നത്. രാജ്യത്തിന്റെ അതിര്‍ത്തിയില്‍ നിയന്ത്രണം നഷ്ടമായെന്നും, ശരിയായ നടപടിക്രമങ്ങളില്ലെന്നും അവര്‍ കരുതുന്നു', ബേണ്‍ഹാം ബിബിസിയോട് പറഞ്ഞു. 

എന്‍എച്ച്എസ് ജീവനക്കാരും, കെയര്‍ വര്‍ക്കര്‍മാരുമായി നിരവധി ആളുകള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും എത്തി സമൂഹത്തിന് സംഭാവന നല്‍കുന്നുണ്ടെന്ന് ബേണ്‍ഹാം ചൂണ്ടിക്കാണിച്ചു. 'അവരെ വേണ്ടെന്ന് ആളുകള്‍ പറയില്ല. ഇവിടെയുള്ള ആ ജോലിക്കാരെ നമുക്ക് ആവശ്യമുണ്ട്', അദ്ദേഹം പറഞ്ഞു. 

ഐഎല്‍ആറിന് പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് പുറമെ ഇംഗ്ലീഷ് സംസാരിക്കാനുള്ള പ്രാവീണ്യം എ-ലെവല്‍ സ്റ്റാന്‍ഡേര്‍ഡാക്കാനും, ക്രിമിനല്‍ റെക്കോര്‍ഡും, കടവും പാടില്ലെന്നാണ് പുതിയ കര്‍ശന നിബന്ധനകള്‍. 




കൂടുതല്‍വാര്‍ത്തകള്‍.