CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 53 Seconds Ago
Breaking Now

എണ്ണവില ഉയരുന്നു, പലിശ നിരക്കും ഉയര്‍ന്നേക്കും; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധര്‍; വ്യാഴാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരും

യുദ്ധം പുനരാരംഭിച്ചതോടെ വീണ്ടും വിലകള്‍ ഉയരുന്നതും, പണപ്പെരുപ്പത്തെ സ്വാധീനിക്കുന്നതുമാണ് പ്രതിസന്ധിയാകുന്നത്

ട്രംപിന്റെയും, ഇറാന്റെയും തീരുമാനങ്ങള്‍ ചാഞ്ചാടുന്നതിനൊപ്പം ലോകത്തിന്റെ എണ്ണ വ്യാപാരവും ആടിയുലയുകയാണ്. ഇതിന്റെ പ്രത്യാഘാതമായി എണ്ണവില ബാരലിന് 100 ഡോളര്‍ വരെ വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിന് അപ്പുറത്തേക്ക് എണ്ണവില ഉയര്‍ന്നാല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പണികൂടും. മുന്‍ സാമ്പത്തിക പ്രവചനങ്ങള്‍ ചവറ്റുകുട്ടയിലിട്ട് ഈ വര്‍ഷം പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കേണ്ട അവസ്ഥയാണ് നേരിടുകയെന്ന് മുന്നറിയിപ്പുകള്‍ പുറത്തുവന്നു. 

വ്യാഴാഴ്ച കേന്ദ്ര ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരാനിരിക്കവെയാണ് ഈ മുന്നറിയിപ്പ്. ഈയാഴ്ച തല്‍ക്കാലത്തേക്ക് പലിശ നിരക്ക് കൂട്ടില്ലെന്ന് തന്നെയാണ് പ്രതീക്ഷ. എന്നാല്‍ മിഡില്‍ ഈസ്റ്റ് സംഘര്‍ഷം തുടരുന്ന സാഹചര്യമുണ്ടായാല്‍ അടുത്ത യോഗങ്ങളില്‍ അംഗങ്ങള്‍ക്ക് മറിച്ച് തീരുമാനിക്കേണ്ടി വരും. 

ഡൊണാള്‍ഡ് ട്രംപിന്റെ ഇറാന്‍ യുദ്ധം തുടങ്ങിയ ശേഷവും യുകെ സമ്പദ് വ്യവസ്ഥ പിടിച്ചുനില്‍ക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ആഴ്ച യുദ്ധം പുനരാരംഭിച്ച ശേഷം സ്ഥിതിഗതികള്‍ വീണ്ടും മോശമായതോടെ അപകസാധ്യത നിലനില്‍ക്കുന്നതായി ഇക്കണോമിസ്റ്റുകള്‍ പറഞ്ഞു. ഇടക്കാലത്തേക്ക് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ എണ്ണവിലയെ റെക്കോര്‍ഡ് ഉയരത്തില്‍ നിന്നും താഴേക്ക് ഇറക്കിയിരുന്നു. 

യുദ്ധം പുനരാരംഭിച്ചതോടെ വീണ്ടും വിലകള്‍ ഉയരുന്നതും, പണപ്പെരുപ്പത്തെ സ്വാധീനിക്കുന്നതുമാണ് പ്രതിസന്ധിയാകുന്നത്. വിന്ററിനായി യൂറോപ്യന്‍ രാജ്യങ്ങള്‍ ഗ്യാസ് ശേഖരിക്കുന്ന സമയം കൂടിയാണിത്. അതുകൊണ്ട് തന്നെ വിലക്കയറ്റം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ചലനം സൃഷ്ടിക്കും. നിലവിലെ പലിശ നിരക്ക് 3.75 ശതമാനത്തില്‍ നിന്നും ഈയാഴ്ച മാറ്റില്ലെന്നാണ് കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.