CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 17 Seconds Ago
Breaking Now

ആദ്യത്തെ വീട് വാങ്ങാന്‍ ഗവണ്‍മെന്റ് ഫണ്ടിംഗ്; ഇംഗ്ലണ്ടില്‍ 70,000 ഫസ്റ്റ്‌ടൈം ബയേഴ്‌സിന് സഹായമേകാന്‍ 'യുവര്‍ ഫസ്റ്റ് ഹോം' സ്‌കീം; ഈ വരുമാന പരിധിയില്‍ വരുന്നവര്‍ക്ക് ഗുണം; നിലവില്‍ വരുന്നത് എപ്പോള്‍?

വീട് വാങ്ങാന്‍ ആഗ്രഹിക്കുന്ന പലരും ഏപ്രില്‍ വരെ അന്തിമതീരുമാനം മാറ്റിവെച്ച് കാത്തിരിക്കാന്‍ സാധ്യത

ആദ്യത്തെ വീട് വാങ്ങുന്നവര്‍ക്ക് ഗവണ്‍മെന്റ് ധനസഹായത്തോടെ സ്വപ്‌നം സഫലമാക്കാന്‍ ബജറ്റില്‍ പദ്ധതി പ്രഖ്യാപിച്ച് ചാന്‍സലര്‍. 4.7 ബില്ല്യണ്‍ പൗണ്ട് മാറ്റിവെച്ച് കൊണ്ടാണ് യുവര്‍ ഫസ്റ്റ് ഹോം സ്‌കീമിന്റെ വിശദവിവരങ്ങള്‍ ജോണ്‍ ഹീലി പുറത്തുവിട്ടത്. ഇംഗ്ലണ്ടില്‍ പുതുതായി നിര്‍മ്മിച്ച വീടുകളില്‍ നിന്നും ആദ്യത്തെ വീട് വാങ്ങുന്ന ഏകദേശം 70,000 പേര്‍ക്കാണ് സ്‌കീമിന്റെ ഗുണം ലഭിക്കുക. 

ലണ്ടനില്‍ 140,000 പൗണ്ടും, മറ്റിടങ്ങളില്‍ 110,000 പൗണ്ടും വരുമാന പരിധിയില്‍ വരുന്നവര്‍ക്ക് സ്‌കീം പ്രയോജനപ്പെടുത്താം. ഇന്നര്‍ ലണ്ടനില്‍ 650,000 പൗണ്ട് വരെ പ്രൈസ് ക്യാപ്പ് ഉള്‍പ്പെടുത്തിയപ്പോള്‍ ഔട്ടര്‍ ലണ്ടനില്‍ 500,000 പൗണ്ടാണ് പ്രൈസ് ക്യാപ്പ്. 2027 ഏപ്രില്‍ മുതലാണ് 'യുവര്‍ ഫസ്റ്റ് ഹോം' സ്‌കീം പ്രാബല്യത്തില്‍ വരുന്നത്. 

ഇതോടെ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്ന പലരും ഏപ്രില്‍ വരെ അന്തിമതീരുമാനം മാറ്റിവെച്ച് കാത്തിരിക്കാന്‍ സാധ്യതയുണ്ട്. ഇതിനിടെ പ്രോപ്പര്‍ട്ടിയിലുള്ള ഇന്‍കം ടാക്‌സ് സര്‍ചാര്‍ജ്ജ് 2 ശതമാനത്തില്‍ നിന്നും 2027-28 ടാക്‌സ് വര്‍ഷത്തില്‍ 4 ശതമാനത്തിലേക്ക് വര്‍ദ്ധിപ്പിക്കുമെന്ന പ്രഖ്യാപനം നിക്ഷേപകര്‍ക്ക് നിരാശ സമ്മാനിക്കുന്നുണ്ട്. 

ഇതിന് പുറമെ ഫസ്റ്റ് ടൈം ബയര്‍ ഐഎസ്എയ്ക്ക് പകരമായി 2029 ഏപ്രില്‍ മുതല്‍ ലൈഫ്‌ടൈം ഐഎസ്എ നടപ്പാക്കും. കൂടാതെ 2026 ഒക്ടോബര്‍ 29 മുതല്‍ 450,000 പൗണ്ടിന് മുകളില്‍ മൂല്യമുള്ള വീട് വാങ്ങുന്നവര്‍ക്ക് പിന്‍വലിക്കല്‍ പെനാല്‍റ്റി 25 ശതമാനത്തില്‍ നിന്നും 20 ശതമാനമാക്കി ചുരുക്കിയിട്ടുണ്ട്. ചാന്‍സലറുടെ ബജറ്റ് പ്രഖ്യാപനങ്ങള്‍ ധനവിപണിയെ എങ്ങനെ ബാധിക്കുമെന്നതാണ് ഇനി കാത്തിരുന്ന് കാണാനുള്ളത്. 




കൂടുതല്‍വാര്‍ത്തകള്‍.