CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 14 Seconds Ago
Breaking Now

എ&ഇകളിലെ അമിതമായ ജനത്തിരക്കില്‍ മരണങ്ങള്‍ വര്‍ദ്ധിച്ചത് 850%; 2025-ല്‍ കാത്തിരിപ്പ് മൂലം 15,860 അധിക മരണങ്ങള്‍ സംഭവിച്ചതായി റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍

കൊവിഡ് മഹാമാരിക്ക് മുന്‍പ് അപൂര്‍വ്വമായി ഉണ്ടായിരുന്ന സ്ഥിതിയാണ് ഇപ്പോള്‍ ആയിരക്കണക്കിന് തവണ ആവര്‍ത്തിക്കുന്ന കാര്യമായി മാറിയത്

ഇംഗ്ലണ്ടിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലെ കുപ്രശസ്തമായ 'ജനത്തിരക്ക്' മൂലം ഒരു ദശകത്തിനിടെ മരണസംഖ്യയില്‍ 850 ശതമാനം വര്‍ദ്ധനവ് നേരിട്ടതായി ഞെട്ടിക്കുന്ന കണക്കുകള്‍. 2025-ല്‍ മാത്രം ഇംഗ്ലണ്ടിലെ എ&ഇകളിലെ കാത്തിരിപ്പ് മൂലം 15,860 അധിക മരണങ്ങള്‍ ഉണ്ടായെന്നാണ് റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ കണക്കാക്കുന്നത്. 

2015-ല്‍ 1657 പേര്‍ മരിച്ച സ്ഥാനത്താണ് ഈ വര്‍ദ്ധന. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലെ സുദീര്‍ഘമായ കാത്തിരിപ്പ് മൂലം 'ഇടനാഴി പരിചരണം' ഒരു പതിവ് ന്യായമായി മാറിയെന്ന് യുകെയിലെ മുന്‍നിര ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ആശുപത്രികളിലെ ഇടനാഴികളിലും, കാത്തിരിക്കുന്ന ഇടങ്ങളിലും വെച്ച് രോഗികള്‍ക്ക് ചികിത്സ നല്‍കേണ്ടി വരുന്ന അവസ്ഥ പലപ്പോഴും സുരക്ഷിതമല്ലെന്ന് പറയുമ്പോള്‍ ഈ നടപടി ആവര്‍ത്തിക്കേണ്ടി വരികയാണ്. കൊവിഡ് മഹാമാരിക്ക് മുന്‍പ് അപൂര്‍വ്വമായി ഉണ്ടായിരുന്ന സ്ഥിതിയാണ് ഇപ്പോള്‍ ആയിരക്കണക്കിന് തവണ ആവര്‍ത്തിക്കുന്ന കാര്യമായി മാറിയത്. 

പ്രായമായ, ആരോഗ്യസ്ഥിതി മോശമായ രോഗികള്‍ക്ക് സോഷ്യല്‍ സപ്പോര്‍ട്ട് ലഭിക്കുന്നില്ലെന്ന യഥാര്‍ത്ഥ പ്രതിസന്ധിയാണ് എന്‍എച്ച്എസിലെ ഇടനാഴി പരിചരണം വെച്ച് മറച്ചുപിടിക്കുന്നതെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ കിംഗ്‌സ് കോളേജ് ഹോസ്പിറ്റില്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. അസിഫ് ഖാസിം ചൂണ്ടിക്കാണിച്ചു. സെപ്റ്റംബറിലെ എന്‍എച്ച്എസ് കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ 2.4 മില്ല്യണ്‍ രോഗികളില്‍ 74 ശതമാനം പേരെയാണ് നാല് മണിക്കൂറിനുള്ളില്‍ അഡ്മിറ്റ്, ട്രാന്‍സ്ഫര്‍, ഡിസ്ചാര്‍ജ്ജ് എന്നിവ ചെയ്തത്. 

 




കൂടുതല്‍വാര്‍ത്തകള്‍.