CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 26 Minutes 32 Seconds Ago
Breaking Now

കാര്‍ പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ഭാര്യയ്ക്കും മകള്‍ക്കും ഒപ്പം കുടുംബ സമേതമാണ് ഹാര്‍ലോയില്‍ താമസിച്ചിരുന്നത്.

കാര്‍ പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശി ജോയ്‌സ് ജോണിയെയാണ്  മരിച്ച നിലയില്‍ കണ്ടെത്തിയത്. 39 വയസായിരുന്നു.മരണ കാരണം വ്യക്തമായിട്ടില്ല. ഭാര്യയ്ക്കും മകള്‍ക്കും ഒപ്പം കുടുംബ സമേതമാണ് ഹാര്‍ലോയില്‍ താമസിച്ചിരുന്നത്. 

2023ല്‍ യുകെയിലെത്തിയ ജോയ്സ് ജോണി എറണാകുളം വൈറ്റില ചമ്പക്കരയില്‍ മാമ്പിള്ളില്‍ ഹൗസില്‍ കുടുംബാംഗമാണ്. സ്റ്റാന്‍സ്റ്റെഡിനടുത്തുള്ള പെട്രോള്‍ പമ്പിലാണ് ജോയ്സ് ജോലി ചെയ്തിരുന്നത്. ഭാര്യ അഞ്ജന പോള്‍ ഹാര്‍ലോ ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്തുവരികയാണ്. ഏകമകള്‍ റാഹേല്‍.

മൃതദേഹം നാട്ടില്‍ കൊണ്ടുപോയി സംസ്‌കരിക്കുവാനാണ് കുടുംബം ആഗ്രഹിക്കുന്നതെന്ന് അടുത്ത ബന്ധുക്കള്‍ അറിയിച്ചു.ഹാര്‍ലോ മലയാളി അസോസിയേഷനില്‍ അടക്കം സജീവമായിരുന്നു ജോയ്സ് ജോണിയും കുടുംബവും.പെട്ടെന്നുള്ള ജോയ്‌സ് ജോണിയുടെ വിയോഗത്തില്‍ ഞെട്ടലിലാണ് പ്രിയപ്പെട്ടവര്‍.




കൂടുതല്‍വാര്‍ത്തകള്‍.