മഹബൂബ് നഗര്‍ ജില്ലയിലെ കോത്കോട്ട ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ വെളുപ്പിന് ഒരു മണിക്കാണ് സംഭവം. അറസ്റ്റ് ചെയ്യപ്പെട്ട നാല് പേരിൽ ഒരാൾ പോലീസ് കോണ്സ്റ്റബിലും മറ്റൊരാൾ ഹോം ഗാർഡുമാണ് എന്ന് പോലീസ് പറഞ്ഞു. സ്റ്റാൻഡിൽ ബസ് കാത്തു നിൽക്കുകയായിരുന്നു യുവതി എന്ന് മഹബൂബ് നഗര്‍ എസ്. പി. ഡി. നാഗേന്ദ്ര കുമാര്‍ അറിയിച്ചു. പോലീസ് കോണ്‍സ്റബിള്‍ സീനു, ഹോംഗാര്‍ഡ് നാഗേന്ദ്രന് എന്നിവരോടൊപ്പം സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രമേഷ്, രാകേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അവിടെയുള്ള ഒരു പ്രാദേശിക ആശുപത്രിയിൽ യുവതിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. ഐ.പി.സി 376 (ബി) വകുപ്പ് പ്രകാരമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.