Breaking Now

യുകെയിലേക്ക് ഒരു പുതിയ അതിഥി എത്തുന്നു "അച്ചാച്ച"

തണുപ്പിച്ചോ അല്ലാതെയോ കഴിക്കാവുന്ന അച്ചാച്ചയെ ശരീരത്തെ തണുപ്പിക്കാൻ സാധിക്കുന്ന ദാഹശമനിയാക്കാനും പറ്റും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ബൊളീവിയൻ മഴക്കാടുകളിൽ വളർന്നിരുന്ന, ഇപ്പോൾ ഓസ്ട്രേലിയയിൽ സുലഭമായി വളരുന്ന "അച്ചാച്ച" ആദ്യമായി യുകെ വിപണിയിൽ എത്തുന്നു. മാർക്സ് ആൻഡ്‌ സ്പെൻസർ ആണ് ഈ പഴത്തെ യുകെ വിപണിയിൽ എത്തിക്കുന്നത്. ഓറഞ്ച് നിറത്തിൽ ഉള്ള ചെറിയ പഴം മംഗോസ്റ്റിൻ കുടുംബത്തിൽ പെട്ടതാണ്. നാരങ്ങയുടെ രുചിയുള്ള ഇതിന്റെ പുറം ഭാഗം വളരെ മൃദുവാണ്. തണുപ്പിച്ചോ അല്ലാതെയോ കഴിക്കാവുന്ന അച്ചാച്ചയെ ശരീരത്തെ തണുപ്പിക്കാൻ സാധിക്കുന്ന ദാഹശമനിയാക്കാനും പറ്റും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

മറ്റു പഴ വർഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പഞ്ചസാരയുടെ അളവ് വളരെ കുറവുള്ള അച്ചാച്ചയിൽ കാത്സ്യം, വൈറ്റമിൻ സി എന്നിവ ഉയർന്ന തോതിൽ ഉണ്ട്. ബോളീവിയയിലാണ് ആദ്യമായി അച്ചാച്ച കൃഷി ചെയ്യുവാൻ ആരംഭിച്ചത്. പിന്നീട് ഇത് ഓസ്ട്രേലിയയിലും കൃഷി ചെയ്യുവാൻ ശ്രമിച്ചുവെങ്കിലും നീണ്ട നാല് വര്ഷത്തെ ശ്രമത്തിനൊടുവിലാണ് ഇത് വിജയിച്ചത്. ഇപ്പോൾ ആദ്യമായി ഈ പഴം യുകെ മാർക്കറ്റിൽ എത്തിക്കാൻ സാധിച്ചതിൽ തങ്ങൾ അഭിമാനിക്കുന്നതായി മാർക്ക്‌ ആൻഡ്‌ സ്പെൻസർ വക്താവ് പറഞ്ഞു.

വളരെ രുചികരമായ ഇത് തനിച്ചോ അല്ലെങ്കിൽ ഫ്രൂട്ട് സലാഡ് ആയോ കഴിക്കാവുന്നതാണ്. ബബിൾഗം പ്ളംസ്, ലിക്വറൈസ് പിയേഴ്സ്, വലിയ സ്ട്രോബെറീസ് എന്നിവയെല്ലാം യുകെ വിപണിയിൽ ആദ്യമായി എത്തിച്ചത് മാർക്ക്‌ ആൻഡ്‌ സ്പെൻസർ ആണ്. നാല് അച്ചാച്ച അടങ്ങുന്ന ഒരു പാക്കറ്റിന്റെ വില 2.50 പൗണ്ട് ആണ്.




കൂടുതല്‍വാര്‍ത്തകള്‍.