Breaking Now

കാര്‍ത്തികയാണ് 'ലീല'

രഞ്ജിത്തിന്‍റെ പുതിയ ചിത്രമായ 'ലീല'യില്‍ കാര്‍ത്തിക നായര്‍ നായികയാവും.

നേരത്തെ, ആന്‍ അഗസ്റ്റിന്‍ ടൈറ്റില്‍ റോള്‍ ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്.

ആര്‍. ഉണ്ണിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട 'ലീല' എന്ന ചെറുകഥയുടെ സിനിമാവിഷ്കാരമാണ് ചിത്രം. 'സ്പിരിറ്റി'ന് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് കുട്ടിയപ്പന്‍ എന്ന നായകവേഷം ചെയ്യുന്നത്. മറ്റു ചിത്രങ്ങളു്ട ചിത്രീകരണത്തിരക്കുള്ളതിനാല്‍ 'ലീല' ഏറ്റെടുക്കാന്‍ ആന്‍ അഗസ്റ്റിന് കഴിയാതെ പോകുകയായിരുന്നു. ലെനിന്‍ രാജേന്ദ്രന്റെ 'മകരമഞ്ഞ്', കെ.വി. ആനന്ദിന്റെ തമിഴ് ചിത്രമായ 'കോ' തുടങ്ങിയ ചിത്രങ്ങളില്‍ കാര്‍ത്തിക ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. നടി രാധയുടെ മകളാണ്. മമ്മൂട്ടിക്കൊപ്പം നേരത്തെ 'കമ്മത്ത് ആന്‍ഡ് കമ്മത്തി'ല്‍ കാര്‍ത്തിക അഭിനയിച്ചിട്ടുണ്ട്. 'ലീല'യുടെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് സംവിധായകനായ ശ്യാമപ്രസാദാണ് എന്നതും പ്രത്യേകതയാണ്. കാപിറ്റോള്‍ ഫിലിംസിനുവേണ്ടി രഞ്ജിത്താണ് ചിത്രം നിര്‍മിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.