സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ അനുമതി നല്‍കിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്രലേഖകരോട് പറഞ്ഞു.
ഇപ്പോള്‍ പകല്‍ വെളിച്ചത്തിലാണ് പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. ആവശ്യമായ കൃത്രിമ വെളിച്ചം നല്കുന്ന അടിസ്ഥാന സൗകര്യം വികസിപ്പിച്ച് അത്യാവശ്യം വേണ്ട തസ്തികകളും അനുവദിച്ച് ഇത് നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എഫ്.എ.സി.ടി.യുടെ കൈവശമുളള സ്ഥലത്തുനിന്നും 25 ഏക്കര്‍ സ്ഥലം സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് ഫ്രൈറ്റ് കണ്ടെയ്നര്‍ സ്റ്റേഷന് സ്ഥാപിക്കുന്നതിന് നല്കാന് തീരുമാനിച്ചു.
25 പുതിയ ആയുര്‍വേദ ഡിസ്പെന്‍സറികള്‍ക്ക് ഓരോന്നിനും നാലു തസ്തികവീതം സൃഷ്ടിക്കാന്‍ അനുമതി നല്കി. ആര്.സി.സിയില്‍ 43 സ്റ്റാഫ് നഴ്സുമാരുടെ തസ്തിക സൃഷ്ടിക്കാന്‍ അനുമതി നല്കി.
നാഷണല്‍ ഗെയിംസിനുവേണ്ടി കണ്ണൂര്‍ ജില്ലയില്‍ മുണ്ടയാട് സ്റ്റേഡിയം നിര്‍മിക്കുന്നതിന് 20,28,53,583 രൂപ അനുവദിച്ചു. എ.ഐ.സി.ടി.ഇ കേരള റീജിയന് ഓഫീസ് സ്ഥാപിക്കുന്നതിന് തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജ് കാമ്പസില്‍ 50 സെന്റ് സ്ഥലം നല്‍കും. പാലക്കാട് യാക്കര വില്ലേജില്‍ പട്ടികജാതി വികസന വകുപ്പിനു മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിന് 50 ഏക്കര്‍ ഭൂമി വിട്ടുകൊടുക്കും.
മോട്ടോര്‍ വാഹന വകുപ്പില്‍ 55 മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ തസ്തിക അനുവദിച്ചു.
കേരള സ്റ്റേറ്റ് ഹൗസിംഗ് ഡെവലപ്പ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ മെമ്മോറാണ്ഡം ഓഫ് അണ്ടര്‍ സ്റ്റാന്റിംഗ് അംഗീകരിച്ചു് നാഷണല്‍ സേഫ്റ്റി കൗണ്‍സിലിന് ട്രെയിനിംഗ് റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കാന്‍ 50 ലക്ഷം രൂപ അനുവദിച്ചു.
റിസര്‍വ് വനത്തിലും വന്യജീവി സിങ്കേതത്തിലും ദേശീയ പാര്‍ക്കിലും ജോലി ചെയ്യുന്ന വനസംരക്ഷണ ജീവനക്കാര്‍ക്ക് റിസ്ക്ക് അലവന്‍സ് അനുവദിക്കും. ഡ്യൂട്ടിക്കിടയില്‍ ഗുരുതരമായ പരുക്കുപറ്റുന്നവര്ക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സാസഹായം ലഭ്യമാക്കാനും ആശുപത്രി ബില്ലുകള്‍ റീ ഇംബേഴ്സ് ചെയ്യാനും അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.