Breaking Now

അനീഷിന്റെ മൃതദേഹം ഇന്ന് പൊതുദർശനത്തിന് വയ്ക്കും

ഇന്ന് വൈകുന്നേരം 3.30 മുതൽ 6.30 വരെ പോർട്സ് മൌത്ത് സെൻറ് മേരീസ് കത്തീട്രൽ പള്ളിയിൽ ആണ് മൃതദേഹം പൊതു ദർശനത്തിനു വെയ്ക്കുക .

 

അനീഷിന്റെ  ഇടവകയായ ചാത്തമംഗലം  മാർ ഗ്രെഗോരിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്    പള്ളിയിൽ വെച്ച് വെള്ളിയാഴ്ച ശവ സംസ്കാര കർമ്മങ്ങൾ നടക്കും.

ഇന്ന്  വൈകുന്നേരം  3.30  മുതൽ 6.30 വരെ  പോർട്സ്   മൌത്ത് സെൻറ്  മേരീസ് കത്തീട്രൽ പള്ളിയിൽ  മൃതദേഹം  പൊതു ദർശനത്തിനു വെക്കും. യു കെ യിലുള്ള  ബന്ധുക്കൾക്കും     സുഹൃത്തുക്കൾക്കും  ഈ സമയം അനീഷിനു അന്തിമോപചാരമർപ്പിക്കാം.        

പള്ളിയുടെ വിലാസം 

St  Marys  cathedral church ,Fratton  Road ,Portsmouth , PO15PA

കോതമംഗലം പോത്താനിക്കാട് സ്വദേശിയായിരുന്ന അനീഷ്‌ നല്ലൊരു സാമൂഹ്യപ്രവർത്തകൻ കൂടിയായിരുന്നു. പ്രാർത്ഥന ഗ്രൂപ്പുകളിലും അസോസിയേഷൻ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്ന, എപ്പോഴും ഊർജ്ജസ്വലനായി കാണപ്പെട്ടിരുന്ന തികച്ചും ആരോഗ്യവാനായിരുന്ന യുകെ മലയാളികൾക്ക് സുപരിചിതനയിരുന്ന അനീഷിന്റെ വേർപാട് യുകെ മലയാളികളെ അക്ഷരാർഥത്തിൽ   ഞെട്ടിച്ചു.

ബുധനാഴ്ച രാത്രി പതിവ് പോലെ ഭക്ഷണം കഴിഞ്ഞു രണ്ടാമത്തെ കുട്ടിയായ ആറ് വയസുക്കാരി അന്നക്കുട്ടിയോടൊപ്പം ഉറങ്ങാൻ കിടന്ന അനീഷ്‌ തല വേദനിക്കുന്നു എന്ന് പറഞ്ഞു ഉണരുകയായിരുന്നു. എന്നാൽ വേദന കൂടുകയും ശരീരത്തിന് തളർച്ച അനുഭവപ്പെട്ട അനീഷ്‌ ഉടൻ തന്നെ ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെട്ടു. ആംബുലൻസ് വരുന്നതിനു മുൻപേ അനീഷ്‌ അബോധാവസ്ഥയിൽ ആയി. ആംബുലൻസിൽ വെച്ച് ഹൃദയാഘാതം വന്നത് കാര്യങ്ങളെ വീണ്ടും സങ്കീർണ്ണമാക്കി. ഹോസ്പിറ്റലിൽ എത്തും മുൻപേ ഞരമ്പ് പൊട്ടി "ബ്രയിൻ ഡെത്ത്" (ബ്രയിൻ ഹെമറേജ് ) സംഭവിച്ച അനീഷിനെ രക്ഷിക്കാൻ ഡോക്ടർമാർ കിണഞ്ഞു ശ്രമിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

 

പ്രതീക്ഷയ്ക്ക് വകയുണ്ടായിരുന്നിലെങ്കിലും വൈകുന്നേരം 4 മണി വരെ വെന്റിലേറ്ററി ന്റെ സഹായത്താൽ ജീവൻ പിടിച്ചു നിറുത്തിയ അനീഷിനു പൂർണ്ണമായും മസ്തിഷ്ക്ക മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് വെന്റിലേറ്റർ മാറ്റി മരണം സംഭവിച്ചു. അനീഷിന്റെ ഭാര്യ ജിഷ സൗത്താംപ്ട്ടണ്‍ എൻ എച് എസി ൽ  സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്യുന്നു. ഈ ദമ്പതികൾക്ക് മൂന്ന് പെണ്‍കുട്ടികൾ - സാറ (7), അന്ന (6), മരിയ (6 മാസം). സഹോദരിയായ നിമിഷ ഭർത്താവ് ബെസിലിനോടൊപ്പം ലണ്ടൻ റോംഫോർഡിൽ താമസിക്കുന്നു.

അനീഷ്‌ ആശുപത്രിയിൽ ആയപ്പോൾ അനീഷിന്റെ ജീവന് വേണ്ടി നടത്തിയ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയ ഫാ. എൽദോസ് കാവുമ്പള്ളി, യുക്മ വൈസ് പ്രസിഡന്റ്‌ ടിറ്റോ തോമസ്‌, അദേഹത്തിന്റെ ഭാര്യ, കോതമംഗലം സ്വദേശി ഷാജി ഏലിയാസ്, പീറ്റർ മാപ്പനാലിൽ, ബാബു, ഷാജി, ബേബി, ജേക്കബ് ചെറിയാൻ, ഷെല്ലി എബ്രഹാം, ജോർജ് പി. കെ., ലീല ബേബി , ടിറ്റി ജോസഫ്, എന്നിവരെല്ലാം അനീഷിന്റെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേർന്നു. പോട്ട്സ്മൌതില്‍  താമസിച്ചിരുന്ന  അനീഷും  കുടുംബവും  ഏതാനും മാസങ്ങള്‍ക്ക്   മുന്‍പാണ്  ടോട്ടണിലേക്ക്  താമസം മാറിയത്. ചാത്തമറ്റം അവലുംതടത്തിൽ ജോർജ് - മേരി ദമ്പതികളുടെ ഏക മകനാണ് അനീഷ്‌.

പറക്കമുറ്റാത്ത  മൂന്ന് കുഞ്ഞുങ്ങളെയും  പ്രിയതമയെയും  തനിച്ചാക്കി വിധി തട്ടിയെടുത്ത  അനീഷിന്റെ  മരണവാര്‍ത്ത  ബന്ധുക്കളും സുഹൃത്തുക്കളും ഞെട്ടലോടെയാണ് ശ്രവിച്ചത് . അപ്രതീക്ഷിതമായ വിധിയുടെ ഈ വിളയാട്ടത്തില്‍ തരിച്ചു നില്‍ക്കുന്ന ജിഷയെ എങ്ങനെ  ആശ്വസിപ്പിക്കണമെന്നറിയാതെ  ഉഴലുകയാണ് ബന്ധുക്കളും  സുഹൃത്തുക്കളും. ഇവരുടെ  ദു:ഖത്തില്‍  യുറോപ് മലയാളിയും പങ്കു ചേരുന്നു .    
കൂടുതല്‍വാര്‍ത്തകള്‍.