ബ്രിട്ടനില്‍ വംശീയമായ നോട്ടീസ് വിതരണം ചെയ്ത കനേഡിയന്‍ തീവ്ര-വലത് പ്രവര്‍ത്തകയ്ക്ക് രാജ്യത്തേക്ക് വരുന്നതിന് ആജീവനാന്ത വിലക്ക്. 'അള്ളാ സ്വവര്‍ഗ്ഗാനുരാഗി' ആണെന്നായിരുന്നു ഇവര്‍ നല്‍കിയ നോട്ടീസിലെ ഉള്ളടക്കം. ഫെബ്രുവരിയിലാണ് ലോറന്‍ സതേണ്‍ ഇത്തരം വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ അടങ്ങിയ ലഘുലേഖകളും പോസ്റ്ററുകളും വിതരണം നടത്തിയത്. അള്ളാ ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്നും ഈ നോട്ടീസില്‍ ആരോപിച്ചിരുന്നു. എന്നാല്‍ സാമൂഹിക പരീക്ഷണത്തിന്റെ ഭാഗമായാണ് ഇത് വിതരണം ചെയ്തതെന്നാണ് 22-കാരിയുടെ വാദം.
മാര്‍ച്ച് 13ന് കലായിസ് വഴി യുകെയിലേക്ക് തിരികെ പ്രവേശിക്കാന്‍ ശ്രമിക്കവെയാണ് ലോറനെ പിടികൂടുന്നത്. പോസ്റ്ററുകളുടെ പേരില്‍ ഇവരെ ചോദ്യം ചെയ്തു. ലഘുലേഖകളുടെ പേരില്‍ തനിക്ക് യുകെയില്‍ പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതായി ലോറന്‍ തന്നെയാണ് വീഡിയോ വഴി അറിയിച്ചത്. വര്‍ഗ്ഗീയ പരാമര്‍ശമുള്ള ലഘുലേഖകള്‍ വിതരണം ചെയ്തതിനാണ് തനിക്ക് ഹോം ഓഫീസ് വിലക്ക് കല്‍പ്പിച്ചിരിക്കുന്നതെന്നാണ് ഇവരുടെ ആരോപണം. ഒരു വ്യക്തി യുകെയില്‍ എത്തുന്നതിന് സമൂഹത്തിന് ഗുണകരമല്ലെന്ന് ബോധ്യപ്പെട്ടാല്‍ അവരെ തടയാന്‍ ബോര്‍ഡര്‍ ഫോഴ്‌സിന് അധികാരമുണ്ടെന്ന് ഹോം ഓഫീസ് വ്യക്തമാക്കി.
അള്ളാഹ് സ്വവര്‍ഗ്ഗാനുരാഗിയാണ് എന്ന പേരില്‍ ലൂട്ടണില്‍ നോട്ടീസ് വിതരണം നടത്തിയത് സാമൂഹിക പരീക്ഷണത്തിന്റെ ഭാഗമായിരുന്നെന്ന് വീഡിയോയില്‍ ലോറന്‍ അവകാശപ്പെടുന്നു. എല്‍ജിബിടിക്യു സമൂഹത്തിന്റെ സന്ദേശങ്ങള്‍ മുസ്ലീം സമൂഹം എങ്ങിനെ സ്വീകരിക്കുന്നു എന്നറിയാനായിരുന്നത്രേ ഇത്. യേശുവിനെയും, ക്രിസ്ത്യാനിറ്റിയെയും ബന്ധപ്പെടുത്തിയുള്ള ലേഖനം വായിച്ചപ്പോഴാണ് ഇതൊന്ന് പരീക്ഷിക്കാന്‍ താന്‍ ഇറങ്ങിയത്. എന്നാല്‍ ലൂട്ടണില്‍ ഈ പോസ്റ്ററുകള്‍ വിതരണം ചെയ്ത ലോറനോട് ഇവിടം വിട്ട് പോകാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു.
യുകെയില്‍ ശരിയത്ത് നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന അവസ്ഥയാണെന്നും ലോറന്‍ ആരോപിക്കുന്നു. യേശുവിനെ സ്വവര്‍ഗ്ഗാനുരാഗി എന്ന് വിളിച്ചാല്‍ തെറ്റില്ലെന്നും അള്ളാവിനെ ഇത്തരത്തില്‍ വിളിക്കുമ്പോള്‍ പ്രശ്‌നമാകുന്നത് എങ്ങിനെയെന്നും യുകെ സമൂഹം ചര്‍ച്ച ചെയ്യണമെന്നും, ഇപ്പോള്‍ ചര്‍ച്ച നടന്നില്ലെങ്കില്‍ പിന്നീട് ഇത് നടക്കാതെ പോകുമെന്നുമാണ് ലോറന്‍ സതേണ്‍ യുകെയെ ഉപദേശിക്കുന്നത്.