അഞ്ച് നില ഉയരത്തിലുള്ള ക്രെയിനില്‍ നിന്നും ഇഷ്ടികകള്‍ താഴേക്ക് പതിച്ചപ്പോള്‍ അപകടത്തിലായത് വഴിയിലൂടെ നടന്നുപോയ യുവതിയുടെയാണ്. ഈസ്റ്റ് ലണ്ടനിലെ മൈല്‍ എന്‍ഡിലാണ് പണി നടക്കുന്ന കെട്ടിടത്തില്‍ സ്ഥാപിച്ചിട്ടുള്ള ക്രെയിനില്‍ നിന്നും ഇഷ്ടികകള്‍ യുവതിയുടെ തലയിലേക്ക് വീണത്. ഇതേത്തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയില്‍ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്.
നടപ്പാതയില്‍ തകര്‍ന്നുകിടക്കുന്ന ഇഷ്ടികകള്‍ക്കിടയില്‍ കിടക്കുന്ന യുവതിയുടെ ചിത്രങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. മറ്റ് കാല്‍നടക്കാര്‍ യുവതിക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി. പാരാമെഡിക്കുകള്‍ സ്ഥലത്തെത്തി ഇവരെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചു. ബോവ് കോര്‍ണറില്‍ ആഡംബര ഫ്‌ളാറ്റുകളുടെ വികസനം നടക്കുന്ന സ്ഥലത്ത് രാവിലെ 9.30ഓടെയാണ് സംഭവം.
ടവര്‍ ഹാംലെറ്റില്‍ നിന്നുള്ള പോലീസും, ലണ്ടന്‍ ആംബുലന്‍സ് സര്‍വ്വീസും സ്ഥലത്തെത്തി. യുവതിയെ കൂടാതെ മറ്റൊരാളെയും ആശുപത്രിയിലെത്തിച്ചു. എമര്‍ജന്‍സി സര്‍വ്വീസുകള്‍ പ്രദേശത്തെ റോഡ് അടച്ചിരിക്കുകയാണ്. മേഖല സുരക്ഷിതമാക്കാനുള്ള ശ്രമങ്ങള്‍ക്കാണ് മുന്‍ഗണനയെന്ന് ബില്‍ഡര്‍ അവകാശപ്പെട്ടു. വഴിയിലൂടെ നടക്കുമ്പോള്‍ മുകളില്‍ നിന്നും ഇത്രയും ആഘാതം ഏറ്റതിനാല്‍ പരുക്ക് നിസാരമാകില്ല,