CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 45 Minutes 16 Seconds Ago
Breaking Now

ദിവസം 12, കൊലപാതകം 10; പീഡനത്തില്‍ നിന്നും സ്ത്രീയെ രക്ഷിച്ചതിന് ധീരതയ്ക്കുള്ള അവാര്‍ഡ് നേടിയ 26-കാരനെ ഹാക്ക്‌നിയില്‍ വീടിന് സമീപം വെടിവെച്ച് കൊന്നു

വെടിയുതിര്‍ക്കുന്ന ശബ്ദം കേട്ട് ആളുകള്‍ പുറത്തെത്തുമ്പോഴേക്കും അക്രമി സ്ഥലംവിട്ടിരുന്നു.

ലണ്ടനില്‍ 12 ദിവസം കൊണ്ട് കൊലപാതകങ്ങളുടെ പട്ടികയുടെ നീളം വര്‍ദ്ധിക്കുന്നു. ഒടുവിലായി പത്താമത്തെ വ്യക്തിയുടെ ജീവനാണ് അക്രമികളുടെ തോക്കിന് മുന്നില്‍ പൊലിഞ്ഞത്. ലൈംഗിക പീഡനത്തില്‍ നിന്നും സ്ത്രീയെ രക്ഷിച്ചതിന് ധീരതയ്ക്കുള്ള അവാര്‍ഡ് നേടിയ 26 വയസ്സുകാരന്‍ അബ്രഹാം ബദ്രുവിനെയാണ് വെടിവെച്ച് കൊന്നത്.

ഹാക്ക്‌നിയില്‍ കുടുംബത്തിന്റെ വീടിന് സമീപം വെച്ചാണ് അബ്രഹാമിന് വെടിയേറ്റത്. നൈജീരിയന്‍ പാര്‍ലമെന്റില്‍ എംപിയായ ദോലാപോ ബദ്രുവിന്റെ മകനാണ് കൊല്ലപ്പെട്ടത്. അമ്മയുടെ മടിയില്‍ കിടന്നാണ് യുവാവ് അന്ത്യശ്വാസം വലിച്ചത്. ഇതോടെ അമ്മ വഴിയില്‍ ബോധംകെട്ടുവീണു.

ഗ്ലൗസെസ്റ്റര്‍ഷയര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സ്‌പോര്‍ട്‌സ് കോച്ചിംഗ് മാസ്‌റ്റേഴ്‌സ് ഡിഗ്രി നേടിയിട്ടുള്ള അബ്രഹാം ബ്രിസ്റ്റോള്‍ സിറ്റി കൗണ്‍സില്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ഓഫീസറായി ജോലി ചെയ്തിട്ടുണ്ട്. കുടുംബത്തോടൊപ്പം സ്ഥിരമായി പള്ളിയില്‍ പോയി നടക്കുന്ന നന്മ നിറഞ്ഞ ചെറുപ്പക്കാരന് ഈ അവസ്ഥ നേരിട്ടതാണ് സുഹൃത്തുക്കളെയും പ്രദേശവാസികളെയും ഞെട്ടിച്ചത്.

വെടിയുതിര്‍ക്കുന്ന ശബ്ദം കേട്ട് ആളുകള്‍ പുറത്തെത്തുമ്പോഴേക്കും അക്രമി സ്ഥലംവിട്ടിരുന്നു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായുള്ള അന്വേഷണത്തിലാണ് പോലീസ്.




കൂടുതല്‍വാര്‍ത്തകള്‍.