CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 56 Minutes 31 Seconds Ago
Breaking Now

ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; 21-കാരിയുടെ മൃതദേഹം യൂണിവേഴ്‌സിറ്റിയിലെ താമസ്ഥലത്ത്; വീഴ്ചവരുത്തിയത് ഡോക്ടര്‍മാരോ?

ഹൃദയസംബന്ധമായ പ്രശ്‌നങ്ങളോടെയാണ് സ്ലെയ്ഡ് ജനിച്ചത്

ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ കണ്‍സിലറും, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വളര്‍ന്നുവരുന്ന പ്രതിഭയെന്നും വിലയിരുത്തിയ 21-കാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. 18-ാം വയസ്സില്‍ തെരഞ്ഞെടുക്കപ്പെട്ട ക്ലാരിസ സ്ലെയ്ഡിനെ വിന്‍ചെസ്റ്ററിലെ യൂണിവേഴ്‌സിറ്റി താമസസ്ഥലത്താണ് ഹൗസ്‌മെയിറ്റ് കണ്ടെത്തിയത്. ഡിസ്ട്രിക്ട്-ടൗണ്‍ കൗണ്‍സിലറായി സേവനം ചെയ്ത ഡിവോണിലെ ടിവേര്‍ട്ടണിലെ വീട്ടിലേക്ക് മടങ്ങാന്‍ ഇരിക്കവെയായിരുന്നു മൂന്നാം വര്‍ഷ ക്ലാസിക്‌സ് വിദ്യാര്‍ത്ഥിയുടെ ദുരൂഹ മരണം. 

ഹൃദയസംബന്ധമായ പ്രശ്‌നങ്ങളോടെയാണ് സ്ലെയ്ഡ് ജനിച്ചത്. വേദനയുള്ളതായി അടുത്തിടെ പെണ്‍കുട്ടി പരാതിപ്പെട്ടെങ്കിലും ഡോക്ടര്‍മാര്‍ ഇത് കാര്യമായി പരിഗണിച്ചില്ല. മരണം ദുരൂഹമാണെന്ന് കണ്ടെത്തി പോസ്റ്റ്‌മോര്‍ട്ടം നടപടികളുമായി മുന്നോട്ട് പോകുകയാണ് പോലീസ്. സ്ലെയ്ഡിന്റെ മാതാപിതാക്കളുടെ അവരുടെ പ്രദേശത്ത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കൗണ്‍സിലര്‍മാരാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാനാണ് മകള്‍ ആഗ്രഹിച്ചിരുന്നതെന്ന് പിതാവ് വ്യക്തമാക്കി. 

പതിനാറാം വയസ്സില്‍ ഡിവോണ്‍ കണ്‍സര്‍വേറ്റീവ്‌സ് ഫ്യൂച്ചര്‍ ചെയറിലെത്തിയ സ്ലെയ്ഡ് 2015ല്‍ മിഡ് ഡിവോണ്‍ ഡിസ്ട്രിക്ട്, ടിവേര്‍ട്ടണ്‍ ടൗണ്‍ കൗണ്‍സില്‍ എന്നീ രണ്ട് സീറ്റുകളിലും വിജയിച്ച് ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലറെന്ന ഖ്യാതി നേടി. പിന്നീടാണ് വിന്‍ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ ഇടംനേടിയ പെണ്‍കുട്ടി ക്ലാസിക്‌സ് പഠിക്കാനെത്തുന്നത്. സേവനം നല്‍കുന്നതിനിടെ ഇത്രയും ചെറിയ പ്രായത്തില്‍ കൗണ്‍സിലര്‍ മരിച്ചതിന്റെ ഞെട്ടലിലാണ് കൗണ്‍സില്‍. 

മിഡ് ഡിവോണ്‍ ഡിസ്ട്രിക്ട് കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റീഫന്‍ വാല്‍ഫോര്‍ഡ് ഈ നഷ്ടത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. 




കൂടുതല്‍വാര്‍ത്തകള്‍.