CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 55 Seconds Ago
Breaking Now

കിടക്കപങ്കിടല്‍ വിവാദം ; സരോജ് ഖാന് പിന്തുണ നല്‍കിയ റിച്ച വിമര്‍ശനം ഇരന്നു വാങ്ങുന്നു

സരോജ് ഖാന്റെ കാസ്റ്റിങ് കൗച്ചിനെ കുറിച്ചുള്ള അഭിപ്രായം വിവാദമായിരുന്നു. ഇതിനിടെ നടി റിച്ച പിന്തുണയുമായി വന്നതോടെ ശകാര വര്‍ഷം ഏറ്റുവാങ്ങുകയാണ്.

ആളുകള്‍ ഒരു മണ്‍കൂനയെ മലയാക്കുകയാണെന്നാണ് എനിക്ക് തോന്നുന്നത്. ബോളിവുഡിലുള്ളവര്‍ ഏറ്റവും മോശമാണെന്നും വൃത്തികേടു ചെയ്യുന്നവരാണെന്നുമാണ് ആളുകള്‍ പറയുനനത്. വാസ്തവം അതല്ല, ബോളിവുഡിനെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കരുതെന്നാണ് റിച്ച പറഞ്ഞത്.

ഇതിന് വന്‍ വിമര്‍ശനമാണ് ട്വിറ്ററിലുള്ളത്. കാപട്യത്തിന്റെ കൊടുമുടിയാണ് റിച്ചയെന്നാണ് പ്രധാന വിമര്‍ശനം. തന്റെ സിനിമയായ ഫുക്രിയിലെ രണ്ടാം ഭാഗം വരുമ്പോള്‍ ഒരാള്‍ തന്നെ കിടക്ക പങ്കിടാന്‍ ക്ഷണിച്ചെന്നു പറഞ്ഞ ആളാണ് റിച്ച. അതു സിനിമയുടെ പ്രചരണത്തിനായിരുന്നോ എന്നാണ് വിമര്‍ശകരുടെ ചോദ്യം. സ്ത്രീകള്‍ക്കായി നിലപാടെടുക്കൂ എന്നു പറയുന്നവരുമുണ്ട്.

തന്റെ സുരക്ഷയും ഭാവിയും ഭദ്രമാക്കിയാല്‍ ബോളിവുഡിലെ കാസ്റ്റിങ് കൗച്ചിന് പിന്നിലുള്ള ആളുകളുടേ പേരുകള്‍ വെളിപ്പെടുത്താമെന്ന് കഴിഞ്ഞ ഡിസംബറില്‍ റിച്ച പറഞ്ഞിരുന്നു. സരോജ്ഖാന്റെ പ്രസ്താവനയില്‍ റിച്ച കാര്യങ്ങള്‍ മാറ്റി പറഞ്ഞതാണ് വിവാദമായിരിക്കുന്നത് .




കൂടുതല്‍വാര്‍ത്തകള്‍.