CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 24 Minutes 48 Seconds Ago
Breaking Now

മതനിന്ദയ്ക്ക് വിധിച്ച വധശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടു; പാക് ക്രിസ്ത്യന്‍ വിശ്വാസിയ്ക്ക് ബ്രിട്ടനില്‍ അഭയം നല്‍കണമെന്ന ആവശ്യം ശക്തം; ഫോറിന്‍ സെക്രട്ടറിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ബോറിസ് ജോണ്‍സണ്‍

അസിയ ബിബിയെ രക്ഷിക്കണമെന്ന് ഉദ്ദേശമുണ്ടെങ്കിലും ഫോറിന്‍ ഓഫീസ് ഇക്കാര്യത്തില്‍ വിമുഖത കാണിക്കുന്നു

മതനിന്ദ ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിഞ്ഞിരുന്ന ക്രിസ്ത്യന്‍ വിശ്വാസിയായ സ്ത്രീയെ ജീവനോടെ രക്ഷിക്കാന്‍ ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. വധശിക്ഷയില്‍ നിന്നും മോചിപ്പിക്കപ്പെട്ട് പുറത്തുവന്ന സ്ത്രീക്ക് ബ്രിട്ടന്‍ അഭയം നല്‍കണമെന്നാണ് മുന്‍ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെടുന്നത്. സ്വദേശമായ പാകിസ്ഥാനില്‍ 53-കാരിയായ അസിയ ബിബിയുടെ ജീവന് ഗുരുതരമായ ഭീഷണിയുണ്ടൈന്ന് ബോറിസ് ചൂണ്ടിക്കാണിക്കുന്നു. 

എട്ട് വര്‍ഷം ജയിലില്‍ കിടന്ന ശേഷമാണ് അസിയയ്ക്ക് എതിരെ ആരോപിക്കപ്പെട്ടിരുന്ന മതനിന്ദാ കുറ്റം തെറ്റാണെന്ന് കഴിഞ്ഞ മാസം കണ്ടെത്തിയത്. എന്നാല്‍ ഇവര്‍ ജയില്‍ വിട്ടിറങ്ങിയതോടെ കൊലപ്പെടുത്താന്‍ പാകിസ്ഥാനിലെ തീവ്രവിഭാഗങ്ങള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. സ്വന്തം വിശ്വാസം മറ്റൊന്നായി പോയതിന്റെ പേരിലാണ് അസിയ ബിബിക്ക് ഈ അവസ്ഥ നേരിടുന്നതെന്ന് ബോറിസ് ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു. 

ബ്രിട്ടന്‍ മുന്‍കൈയെടുത്ത് ഇവര്‍ക്ക് അഭയം നല്‍കിയാല്‍ നേരിട്ടേക്കാവുന്ന തിരിച്ചടികളെ ഭയപ്പെടരുതെന്നും അദ്ദേഹം സാജിദ് ജാവിദിന് അയച്ച കത്തില്‍ പറയുന്നു. ശരിയായ കാര്യം ചെയ്യാന്‍ ആരെയും ഭയപ്പെടേണ്ടതില്ല. സ്വയം ചെയ്യാന്‍ ആശങ്കയുള്ള കാര്യം മറ്റുള്ളവരെ കൊണ്ട് നിര്‍വ്വഹിപ്പിക്കേണ്ട കാര്യമില്ല, ബോറിസ് കൂട്ടിച്ചേര്‍ത്തു. പാക് കുടിയേറ്റക്കാരുടെ മകനാണ് ഹോം സെക്രട്ടറി സാജിദ് ജാവിദെന്നതും ശ്രദ്ധേയമാണ്. തെരേസ മേയ് സ്ഥാനമൊഴിഞ്ഞാല്‍ ബോറിസിന് നേരിടേണ്ട പ്രധാന പ്രതിയോഗികളില്‍ ഒരാളാണ് ജാവിദ്. 

അസിയ ബിബിയെ രക്ഷിക്കണമെന്ന് ഉദ്ദേശമുണ്ടെങ്കിലും ഫോറിന്‍ ഓഫീസ് ഇക്കാര്യത്തില്‍ വിമുഖത കാണിക്കുന്നു. പ്രത്യേകിച്ച് ഇവര്‍ക്ക് അഭയം നല്‍കുന്നത് പാകിസ്ഥാനിലെ യുകെ ഗവണ്‍മെന്റ് ഓഫീസുകളുടെ സുരക്ഷ അപകടത്തിലാക്കുമെന്നാണ് ആശങ്ക. 




കൂടുതല്‍വാര്‍ത്തകള്‍.