CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 54 Seconds Ago
Breaking Now

ഓപ്പറേഷന്‍ ലൈവില്‍, ഇന്ത്യന്‍ വംശജനായ എന്‍എച്ച്എസ് സര്‍ജന് കൈയടി; തുറന്ന ഹൃദയശസ്ത്രക്രിയ പാര്‍ക്കിലെ നടത്തം പോലെ സിംപിളായി കൈകാര്യം ചെയ്തത് കുല്‍വീന്ദര്‍ ലള്‍; ഒപ്പം ചേര്‍ന്ന നഴ്‌സുമാരും സൂപ്പറാണെന്ന് സോഷ്യല്‍ മീഡിയ

സര്‍ജന്‍ കുല്‍വീന്ദര്‍ ലള്‍ നടത്തിയ എയോര്‍ട്ടിക് വാല്‍വ് റീപ്ലേസ്‌മെന്റാണ് ലൈവായി ജനങ്ങള്‍ക്ക് മുന്നിലെത്തിയത്

ദൈവത്തിന്റെ കൈകള്‍ എന്ന് ഡോക്ടര്‍മാരെ വിശേഷിപ്പിക്കുന്നത് എന്ത് കൊണ്ടാണ്? ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ആ ചെറിയ നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ പിടിച്ചുനിര്‍ത്താന്‍ ആ കൈകള്‍ ഉണ്ടാകുമെന്നുള്ള ഉറപ്പ് കൊണ്ടാണ്. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ നടത്തുമ്പോള്‍ കൃത്യതയോടെ നടപ്പാക്കുന്നത് ഓരോ ഡോക്ടറുടെയും ഉത്തരവാദിത്വമാണ്. അത് എങ്ങിനെ നിര്‍വ്വഹിക്കുന്നു എന്ന് ലോകത്തിന് മുന്നില്‍ വിശദമാക്കാന്‍ ഓപ്പറേഷന്‍ ലൈവ് ചാനല്‍ 5ല്‍ അവതരിപ്പിച്ചപ്പോള്‍ പ്രേക്ഷകര്‍ ഞെട്ടിയെന്നാണ് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. തുറന്ന ഹൃദയശസ്ത്രക്രിയ നടത്തിയത് ഇന്ത്യന്‍ വംശജനായ സര്‍ജനാണ്. 

സര്‍ജന്‍ കുല്‍വീന്ദര്‍ ലള്‍ നടത്തിയ എയോര്‍ട്ടിക് വാല്‍വ് റീപ്ലേസ്‌മെന്റാണ് ലൈവായി ജനങ്ങള്‍ക്ക് മുന്നിലെത്തിയത്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓപ്പറേഷന്‍ കണ്ടതോടെ പ്രേക്ഷകര്‍ സ്തംബ്ധരായി ഇരുന്നുപോയി. പരിപാടി പൂര്‍ത്തിയായതിന് പിന്നാലെ സര്‍ജനും, എന്‍എച്ച്എസിനും കൈയടിച്ച് ഇവര്‍ സോഷ്യല്‍ മീഡിയ സൈറ്റുകളിലുമെത്തി. പാര്‍ക്കില്‍ നടക്കാന്‍ ഇറങ്ങിയ അനായാസതയോടെയാണ് കര്‍മ്മം നിര്‍വ്വഹിച്ചതെന്ന് ആളുകള്‍ അഭിപ്രായപ്പെട്ടു. ലണ്ടന്‍ സെന്റ് ബാര്‍തോള്‍മ്യൂസ് ഹോസ്പിറ്ററില്‍ പ്രവര്‍ത്തിക്കുന്ന ലള്‍ യുകെയിലെ മുന്‍നിര ഹാര്‍ട്ട് സര്‍ജന്‍മാരില്‍ ഒരാളാണ്. 

69 വയസ്സുള്ള രോഗിയിലാണ് സര്‍ജറി നടത്തിയത്. ഹൃദയത്തില്‍ നിന്നും ശരീരത്തിലേക്ക് പമ്പ് ചെയ്യുന്ന രക്തം പുറത്തേക്ക് എത്തിക്കുന്ന ജോലി ചെയ്യുന്ന വാല്‍വുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഈ സര്‍ജറി നല്‍കുന്നത്. രോഗികള്‍ സാധാരണ നിലയിലേക്ക് മടങ്ങാന്‍ ഏറെ നാളത്തെ വിശ്രമം ആവശ്യമായി വരാറുണ്ട്. എന്നാല്‍ ലള്‍ സര്‍ജറി നടത്തിയപ്പോള്‍ അത്രയൊന്നും സങ്കീര്‍ണ്ണമാണെന്ന് അനുഭവപ്പെട്ടതേയില്ലെന്ന് കാഴ്ചക്കാര്‍ സമ്മതിക്കുന്നു. രോഗിയുടെ ഹൃദയം താല്‍ക്കാലികമായി നിര്‍ത്തിവെച്ച ശേഷം പശുവിന്റെ ഹൃദയത്തില്‍ നിന്നുമുള്ള വാല്‍വ് ഫിറ്റ് ചെയ്ത ശേഷം റിസ്റ്റാര്‍ട്ട് ചെയ്യുകയായിരുന്നു. 

എന്‍എച്ച്എസ് ഡോക്ടര്‍ക്ക് പുറമെ നഴ്‌സുമാരെയും പ്രേക്ഷകര്‍ പ്രശംസിക്കുന്നു. ഓപ്പറേഷന്‍ ലൈവ് സീരീസില്‍ റോയല്‍ ലണ്ടന്‍ ഹോസ്പിറ്റലില്‍ നിന്നും ലൈവ് മുട്ടുമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയാണ് അടുത്തതായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. 




കൂടുതല്‍വാര്‍ത്തകള്‍.